Tuesday, May 14, 2024
keralaNews

കൊല്ലം ആര്യങ്കാവില്‍ വിജിലന്‍സ് പരിശോധന തുടങ്ങി

തിരുവനന്തപുരം: കൊല്ലം ആര്യങ്കാവില്‍ രാവിലെ ആറ് മണി മുതല്‍ വിജിലന്‍സ് പരിശോധന തുടങ്ങി. കഴിഞ്ഞ ദിവസവും ആര്‍ടിഒ ചെക് പോസ്റ്റുകളില്‍ വ്യാപകമായി പരിശോധന നടത്തിയിരുന്നു. പല സ്ഥലങ്ങളിലും വ്യാപകമായ ക്രമക്കേട് നടന്നതായും കണ്ടെത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇന്ന് വീണ്ടും പരിശോധന നടത്തുന്നത്. വിജിലന്‍സ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആര്യങ്കാവ് ചെക്പോസ്റ്റില്‍ പരിശോധന നടത്തുന്നത്. ഇവിടെ ഓഫീസിനുള്ളില്‍ നിന്ന് പണവും പച്ചക്കറികളും കണ്ടെത്തിയിട്ടുണ്ട്.

പണത്തിന്റെ കണക്ക് എത്രയാണെന്ന് തിട്ടപ്പെടുത്തിയിട്ടില്ല. പഴങ്ങളും പച്ചക്കറികളും കൊണ്ടുവരുന്ന ലോറികളുടെ ഡ്രൈവര്‍മാരാണ് ഇവ ഓഫീസിലേക്ക് എത്തിക്കുന്നത്. എന്നാല്‍ അത് വേണ്ട എന്ന് പറയാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാകുന്നില്ലെന്ന് വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. അതോടൊപ്പം പിരിച്ചെടുത്ത പണത്തിലും രജിസ്റ്ററില്‍ രേഖപ്പെടുത്തിയ പണത്തിന്റെ കണക്കിലും പൊരുത്തക്കേട് കണ്ടെത്തിയിട്ടുണ്ട്.