Thursday, May 9, 2024
keralaNews

എരുമേലിയില്‍ കോവിഡ് ബാധിച്ച് വീട്ടിനുള്ളില്‍ മരിച്ചു കിടന്നയാളിന്റെ സംസ്‌ക്കാരം സേവാഭാരതി നടത്തി.

എരുമേലി:കരിങ്കല്ലുംമൂഴിയില്‍ കോവിഡ് ബാധിച്ച് വീട്ടിനുള്ളില്‍ മരിച്ചു കിടന്ന വയോദികന്റെ സംസ്‌ക്കാരം ചടങ്ങുകള്‍ നടത്തി സേവാ ഭാരതി. എരുമേലി സ്വദേശി കാരിക്കൊമ്പില്‍ ബാലന്‍ ( 69 )ന്റെ മൃതദേഹമാണ് കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം കോട്ടയം മുട്ടമ്പലം മുനിസിപ്പല്‍ ശ്മശാനത്തില്‍ സംസ്‌കാരം നടത്തി.മൂന്നു ദിവസത്തിലധികം പഴക്കമുള്ള മൃതദേഹം കരിങ്കല്ലും മൂഴിയിലെ വീട്ടില്‍ നിന്നും യൂത്ത് കെയര്‍ പ്രവര്‍ത്തകര്‍ സേവ ഭാരതിയുടെ ആംബുലന്‍സില്‍ എത്തിച്ചത്.തുടര്‍ന്ന് സേവഭാരതി പ്രവര്‍ത്തകര്‍ ജില്ലാ ഹോസ്പിറ്റലില്‍ എത്തിക്കുകയും,ഇന്ന് വ്യാഴാഴ്ച രാവിലെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ് മാര്‍ട്ടം അടക്കം പോലീസ് നടപടികള്‍ക്ക് സേവഭാരതി പഞ്ചായത്ത് ജനറല്‍ സെക്രട്ടറി അരുണ്‍ സതീഷിന്റെ നേതൃത്വത്തില്‍ മൃതദേഹം ഏറ്റുവാങ്ങി ശ്മശാനത്തില്‍ സംസ്‌കാരം നടത്തുകയായിരുന്നു.രാജീവ് മോഹന്‍,വി.ആര്‍ രതീഷ്, ഹരികൃഷ്ണന്‍ കനകപ്പലം എന്നിവര്‍ നേതൃത്വം നല്‍കി.