Saturday, May 4, 2024
keralaNewspolitics

മുഹമ്മദ് നബിയുടെ പല ആശയങ്ങളും കമ്യൂണിസ്റ്റ് ചിന്താഗതികളോട് അടുത്ത് കിടക്കുന്നു.. എംഎ ബേബി

കൊച്ചി : മുഹമ്മദ് നബിയുടെ പല ആശയങ്ങളും കമ്യൂണിസ്റ്റ് ചിന്താഗതികളോട് അടുത്ത് കിടക്കുന്നവയാണെന്ന് പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി.       പ്രവാചകന്‍മാരെല്ലാം അവരുടെ കാ

ലഘട്ടത്തില്‍ സാദ്ധ്യമായ വിധത്തില്‍ മനുഷ്യനന്മക്കും മനുഷ്യസമത്വത്തിനും വേണ്ടി നിലകൊണ്ടവരാണെന്ന് എംഎ ബേബി പറഞ്ഞു. വിപ്ലവ നേതാക്കളില്‍ പലരും ആധുനിക കാലഘട്ടത്തിലെ പ്രവാചകന്മാരാണെന്നും സിപിഎം നേതാവ് ഫേസ്ബുക്കില്‍ കുറിച്ചു.

ആധുനിക കാലഘട്ടത്തിലെ പ്രവാചകന്മാരാണ് മാര്‍ക്സും ഏംഗല്‍സും ലെനിനും റോസാലക്സംബര്‍ഗും മാവോയും ഹോചിമിനും അന്റോണിയോ ഗ്രാംഷിയും ഫിദലും ചെഗുവേരയുമെല്ലാം എന്നാണ് ബേബി പറയുന്നത്. അവരുടെ നാടുകളില്‍ സമത്വപൂര്‍ണമായ ഒരു സമൂഹം സൃഷ്ടിക്കാന്‍ പോരാടിയവരാണിവര്‍.

ഇങ്ങനെയുള്ള ആശയങ്ങളാണ് ഓരോ റമദാന്റെ വ്രതനാളുകളും തന്റെ മനസില്‍ കൊണ്ടുവരുന്നത് എന്നും എംഎ ബേബി കുറിച്ചു.       മുഹമ്മദ് നബിയുടെ പ്രവാചകതുല്യമായ ആശയങ്ങള്‍ പലതും കമ്യൂണിസ്റ്റ് ആശയങ്ങളോട് അടുത്ത് നില്‍ക്കുന്നതാണ്.

ഇ.എം.എസിന്റെയും പി.കൃഷ്ണപിള്ളയുടെയും എന്‍.സി. ശേഖറിന്റെയും കെ.ദാമോദരന്റേയും മറ്റും നേതൃത്വത്തില്‍ പൊന്നാനി ഭാഗങ്ങളില്‍ തൊഴിലാളി സംഘടന പ്രവര്‍ത്തനങ്ങള്‍ വളര്‍ന്നുവരുന്ന കാലത്ത് അവിടെ ഉയര്‍ന്നകേട്ട ഒരു മുദ്രാവാക്യമുണ്ട്. ബീഡി തൊഴിലാളികള്‍ ആദ്യം വിളിച്ച ആ മുദ്രാവാക്യം കെ ദാമോദരനൊക്കെ ചേര്‍ന്നാണ് തയാറാക്കിയത്

”ജോലി വിയര്‍പ്പുകള്‍ വറ്റും മുന്നേ
കൂലി കൊടുക്കണമെന്നരുള്‍ ചെയ്തോന്‍
കൊല്ലാക്കൊലയെ എതിര്‍ക്കുന്നു നബി
സല്ലല്ലാഹു അലൈഹിവസല്ലം.”

ചെങ്കൊടി പിടിച്ച തൊഴിലാളികളുടെ ജാഥയില്‍ ഉയര്‍ന്ന മുദ്രാവാക്യമാണത് എന്നും എംഎ ബേബി ഫേസ്ബുക്കില്‍ കുറിച്ചു.