Saturday, May 4, 2024
keralaNewsSports

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനായി ഇവാന്‍ വുകമനോവിച്ച് തുടരും

തിരുവനന്തപുരം:കരാര്‍ പുതുക്കിയതിനെ തുടര്‍ന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനായി ഇവാന്‍ വുകമനോവിച്ച് തന്നെ തുടരും.

2025 വരെയാണ് പരിശീലകനുമായുള്ള പുതിയ കരാര്‍. കഴിഞ്ഞ സീസണ്‍ മുതലാണ് ഇവാന്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ കോച്ചായി എത്തിയത്.

ആറ് വര്‍ഷത്തിന് ശേഷം കേരള ബ്ലാസ്റ്റേഴ്സിനെ ഇവാന്‍ വുകമനോവിച്ച് ഐഎസ്എല്‍ ഫൈനലില്‍ എത്തിച്ചിരുന്നു. ഫുട്ബോള്‍ ആരാധകര്‍ക്കും ബ്ലാസ്റ്റേഴ്സ് ഫാന്‍സിനും ഇതിനോടകം പ്രിയങ്കരനാണ് ഇവാന്‍ വുകമനോവിച്ച്.

വുകമനോവിച്ചിന്റെ കൈയ്യില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാവി സുരക്ഷിതമെന്നാണ് ആരാധകര്‍ ഒന്നടങ്കം പറയുന്നത്.

ഇവാന്‍ പരിശീലന സ്ഥാനത്ത് നിന്നും മാറുമോ എന്ന ആശങ്കയ്ക്കാണ് ഇതോടെ വിരാമമായത്. ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ പോയിന്റ്, ഏറ്റവും കൂടുതല്‍ ഗോള്‍, കൂടുതല്‍ ക്ലീന്‍ ഷീറ്റ് അങ്ങനെ ഒട്ടേറെ ക്ലബ്ബ് റെക്കോര്‍ഡുകളും വുകമനോവിച്ചിന്റെ നേതൃത്വത്തില്‍ ബ്ലാസ്റ്റേഴ്സ് തകര്‍ത്തിരുന്നു.