Saturday, May 4, 2024
keralaNews

വീട്ടില്‍ ജപ്തി നോട്ടീസ് ഒട്ടിക്കുന്നത് നാണക്കേടെന്ന് ഇരുവരും പറഞ്ഞിരുന്നുവെന്ന് ഉമ്മ

കോട്ടയം കടുവക്കുളത്തെ ഇരട്ട സഹോദരങ്ങളുടെ ആത്മഹത്യ കടബാധ്യത കാരണം.സഹകരണബാങ്കില്‍ 12 ലക്ഷത്തിലേറെ ബാധ്യതയുണ്ടായിരുന്നതായി സുഹൃത്ത്. വായ്പ തിരിച്ചടയ്ക്കണമെന്ന് ബാങ്ക് കഴിഞ്ഞയാഴ്ചയും ആവശ്യപ്പെട്ടെന്ന് ഉമ്മ.വീട്ടില്‍ ജപ്തി നോട്ടീസ് ഒട്ടിക്കുന്നത് നാണക്കേടെന്ന് ഇരുവരും പറഞ്ഞിരുന്നുവെന്നും ഉമ്മ വെളിപ്പെടുത്തി.ഇരട്ട സഹോദരങ്ങളായ കൊല്ലാട് പുതുപ്പറമ്പില്‍ നിസാര്‍ ഖാന്‍, നസീര്‍ ഖാന്‍ (34) എന്നിവരാണ് രാവിലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടിലെ ഇരു മുറികളിലുമായാണു മൃതദേഹം കണ്ടെത്തിയത്. മാതാവ് ഫാത്തിമയാണ് ഇവരെക്കൂടാതെ വീട്ടിലുണ്ടായിരുന്നത്. ഫാത്തിമ രാവിലെ എത്തി നോക്കുമ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.