Friday, May 10, 2024
EntertainmentkeralaNewsObituary

ഇന്നസെന്റിന്റെ വിയോഗത്തെ സിനിമ ലോകത്തെ പ്രമുഖര്‍ വേദനയോടെ പ്രതികരിക്കുന്നു

വിങ്ങിപ്പൊട്ടി ജയറാം; ഇന്നസെന്റിനെ അവസാനമായി കണ്ട് ആശുപത്രിയില്‍ നിന്ന് പുറത്തേക്ക്  …… 

തിരുവനന്തപുരം: മാധ്യമങ്ങളുടെ ക്യാമറകള്‍ക്ക് മുന്നില്‍ ഒരു വാക്ക് പോലും പറയാനാവാതെ വിങ്ങിപ്പൊട്ടിയാണ് ജയറാം അവിടെനിന്ന് മടങ്ങിയത്. മരണവാര്‍ത്ത പുറത്തെത്തിയതിനു ശേഷം ആശുപത്രിയില്‍ നിന്ന് ആദ്യം പുറത്തെത്തിയ താരങ്ങളിലൊരാള്‍ ജയറാം ആയിരുന്നു. അദ്ദേഹം രാവിലെ മുതല്‍ തന്നെ ഇന്നസെന്റിന്റെ കുടുംബാംഗങ്ങള്‍ക്കൊപ്പം ആശുപത്രിയില്‍ ഉണ്ടായിരുന്നു.

 

 

 

ഇന്നസെന്റിന് ഒപ്പമുള്ള ഓര്‍മകള്‍ പങ്കുവച്ച് മോഹല്‍ലാല്‍ കുറിച്ച വാക്കുകള്‍ മോഹന്‍ലാല്‍ …….                                                                                                                                                                ഇന്നസെന്റിന്റെ വേര്‍പാടിന്റെ സങ്കടം എങ്ങനെ വാക്കുകളില്‍ ഒതുക്കും എന്നറിയില്ലെന്നും പോയില്ല എന്ന് വിശ്വസിക്കാനാണ് ഇപ്പോഴും മനസ്സ് പറയുന്നതെന്നും മോഹന്‍ലാല്‍ പറയുന്നു. ഓരോ നിമിഷവും ആ നിഷ്‌കളങ്ക ചിരിയും സ്‌നേഹവും ശാസനയുമായി എന്റെ ഇന്നസെന്റ് എന്നും കൂടെത്തന്നെ ഉണ്ടാവുമെന്നും അദ്ദേഹം കുറിക്കുന്നു.എന്താ പറയേണ്ടത് എന്റെ ഇന്നസെന്റ് … ആ പേരുപോലെ തന്നെ നിഷ്‌കളങ്കമായി ലോകത്തിന് മുഴുവന്‍ നിറഞ്ഞ ചിരിയും സ്‌നേഹവും സാന്ത്വനവും പകര്‍ന്ന്, ഒപ്പമുള്ളവരെ ഒരു സഹോദരനെപ്പോലെ ചേര്‍ത്തുപിടിച്ച്, എന്ത് കാര്യത്തിനും കൂടെ നിന്ന്, തണലും തലോടലുമായ നിങ്ങളുടെ വേര്‍പാടിന്റെ സങ്കടം എങ്ങനെ വാക്കുകളില്‍ ഒതുക്കും എന്നറിയില്ല. പോയില്ല എന്ന് വിശ്വസിക്കാനാണ് ഇപ്പോഴും മനസ്സ് പറയുന്നത്. ഓരോ നിമിഷവും ആ നിഷ്‌കളങ്ക ചിരിയും സ്‌നേഹവും ശാസനയുമായി എന്റെ ഇന്നസെന്റ് എന്നും കൂടെത്തന്നെ ഉണ്ടാവും. എവിടെ ആണെങ്കിലും എന്ത് കാര്യത്തിനും ഓടിവരാന്‍ ഇനിയും നിങ്ങള്‍ ഇവിടെത്തന്നെ കാണും…’, എന്നാണ് മോഹന്‍ലാല്‍ കുറിച്ചത്. ഞാന്‍ ഏറ്റവും കൂടുതല്‍ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും എനിക്ക് എന്തും പറയാനുള്ള സ്വാതന്ത്യമുള്ള ഏറ്റവും ആത്മമിത്രവും സഹോദരനുമാണ് ഇന്നസെന്റ്’, എന്ന് മുന്‍പ് പലപ്പോഴും മോഹന്‍ലാല്‍ പറഞ്ഞിട്ടുണ്ട്. ഇരുവരും ഒന്നിച്ച് ബിഗ് സ്‌ക്രീനില്‍ നിരവധി കഥാപാത്രങ്ങള്‍ സമ്മാനിച്ചുവെങ്കിലും ദേവാസുരത്തിലെ വാര്യര്‍ എന്ന കഥാപാത്രം മലയാളികള്‍ക്ക് ഇന്നും പ്രിയപ്പെട്ടതാണ്. ദേവാസുരത്തില്‍ ‘നീലകണ്ഠനാ’യി മോഹന്‍ലാല്‍ നിറഞ്ഞാടിയപ്പോള്‍ ‘വാര്യരെ’ന്ന സുഹൃത്തും സഹായിയുമൊക്കെയായി ഇന്നസെന്റും തിളങ്ങിയിരു                                                                                                                                                               .’ഇന്നസെന്റുമായുള്ള ബന്ധം ഓര്‍മ്മിച്ച് ദിലീപ് ……..                                          

 വാക്കുകള്‍ മുറിയുന്നു… കണ്ണുകളില്‍ ഇരുട്ടു മൂടുന്നു… ആശുപത്രിയില്‍ കാത്തിരിക്കുമ്പോള്‍ ഡോക്ടര്‍ വന്നു പറയുന്ന വാക്കുകള്‍ കേട്ട്… ആരായിരുന്നു ഇന്നസെന്റ് എന്ന ആ വലിയ മനുഷ്യന്‍ എനിക്ക്…. അച്ഛനെപ്പോലെ സഹോദരനെ പോലെ ഒരു വഴികാട്ടിയെ പോലെ എന്നും ജീവിതത്തില്‍ എനിക്കൊപ്പം ഉണ്ടായിരുന്ന ആ മനുഷ്യന്‍ വിട പറഞ്ഞിരിക്കുന്നു… കലാരംഗത്ത് എനിക്ക് ഒരു വിലാസം തന്നത് ആ ശബ്ദമായിരുന്നു, പിന്നീട് സിനിമയിലെത്തിയപ്പോഴും പിന്‍ബലമായത് അദ്ദേഹത്തിന്റെ കരുതല്‍ ആയിരുന്നു, ജീവിതത്തിലെ പ്രതിസന്ധികളില്‍ അദ്ദേഹത്തിന്റെ ആശ്വാസവാക്കുകള്‍ കരുത്തായിരുന്നു… ഇനിയാ ശബ്ദവും രൂപവും, ആശ്വാസ വാക്കുകളും നിലച്ചു എന്നറിയുമ്പോള്‍… വാക്കുകള്‍ മുറിയുന്നു… ഇല്ല, ഇന്നസെന്റ് ഏട്ടാ നിങ്ങള്‍ എങ്ങോട്ടും പോകുന്നില്ല, ഓര്‍മ്മയുള്ള കാലം വരെ എന്നും എനിക്കൊപ്പം ഞങ്ങള്‍ക്കൊപ്പം നിങ്ങള്‍ ഉണ്ടാവും……     

പ്രതിബദ്ധതയുള്ള പൊതുപ്രവര്‍ത്തകന്‍; ധനമന്ത്രി കെ എന്‍ ബാലഗോപാല്‍            മഹാനായ കലാകാരനും സാമൂഹ്യപ്രതിബദ്ധതയുള്ള പൊതുപ്രവര്‍ത്തകനുമായിരുന്നു ഇന്നസെന്റ് എന്ന് ധനമന്ത്രി അനുസ്മരിച്ചു. എന്നും എക്കാലവും ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ശക്തനായ സഹയാത്രികനും വക്താവുമായിരുന്നു അദ്ദേഹം. ലോക്‌സഭാംഗം എന്ന നിലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.ഇന്നസെന്റിനോടൊപ്പം ഒരേ കാലയളവില്‍ എംപി ആയിരിക്കാന്‍ കഴിഞ്ഞപ്പോഴാണ് അദ്ദേഹവുമായി കൂടുതല്‍ അടുക്കാന്‍ കഴിഞ്ഞത്. വളരെ മികച്ച ഓര്‍മ്മകളാണ് അദ്ദേഹവുമായി ബന്ധപ്പെട്ടുള്ളത്. നാല് പതിറ്റാണ്ടിലധികമായി മലയാള സിനിമയിലെ നിറസാന്നിധ്യമായ ഇന്നസെന്റ് ദീര്‍ഘകാലം സിനിമ താരങ്ങളുടെ സംഘടനയുടെ പ്രസിഡന്റായിരുന്നു.ക്യാന്‍സര്‍ രോഗത്തെ ആത്മവിശ്വാസത്തോടെ അതിജീവിച്ച ഇന്നസെന്റ് രോഗബാധിതര്‍ക്കാകെ പ്രചോദനമായിരുന്നു. മലയാള സിനിമയിലെ ഏറ്റവും മികച്ച നടന്മാരില്‍ ഒരാളായ ഇന്നസെന്റിന്റെ വിയോഗം വലിയ ശൂന്യത സൃഷ്ടിക്കും. അദ്ദേഹത്തിന്റെ വിയോഗത്തില്‍ അനുശോചനം അറിയിക്കുന്നുവെന്നും കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും മന്ത്രി പറഞ്ഞു.

രാവിലെ 8 മുതല്‍ 11 വരെ കൊച്ചി കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. പിന്നീട് ഇരിങ്ങാലക്കുട ടൗണ്‍ ഹാളില്‍ പൊതുദര്‍ശനം ഉണ്ടാവും. പിന്നീട് വീട്ടിലേക്ക് കൊണ്ടുപോകും. വൈകിട്ട് 5 മണിക്ക് ശേഷം ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ പള്ളിയിലേക്ക് കൊണ്ടുപോകും. അവിടെയാണ് സംസ്‌കാര ചടങ്ങുകള്‍. ഗുരുതരമായ പല രോഗാവസ്ഥകളും ഇന്നസെന്റിന് പ്രകടമാണെന്നും അടിസ്ഥാന ആരോഗ്യ സൂചകങ്ങള്‍ അനുകൂലമല്ലെന്നും വൈകിട്ട് പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിനില്‍ ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. എക്‌മോ പിന്തുണയോടെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഇന്നസെന്റിന്റെ ചികിത്സ തുടര്‍ന്നിരുന്നത്. കഴിഞ്ഞ മാര്‍ച്ച് മൂന്നിനാണ് ഇന്നസെന്റിനെ കൊച്ചിയിലെ ആശുപത്രിയില്‍ എത്തിച്ചത്. രണ്ട് തവണ അര്‍ബുദത്തെ അതിജീവിച്ച അദ്ദേഹത്തിന് തുടര്‍ച്ചയായി കൊവിഡ് ബാധിച്ചിരുന്നു. ഇതേ തുടര്‍ന്നുള്ള ന്യൂമോണിയ ആണ് ആരോഗ്യാവസ്ഥ ഗുരുതരമാക്കിയത്.