Thursday, May 16, 2024
keralaNews

മൂവാറ്റുപുഴയില്‍ കുട്ടികളെ പുറത്താക്കി വീട് ജപ്തി ചെയ്തതില്‍ സി.ഐ.ടി.യു ഇടപെടല്‍.

മൂവാറ്റുപുഴയില്‍ കുട്ടികളെ പുറത്താക്കി വീട് ജപ്തി ചെയ്തതില്‍ സി.ഐ.ടി.യു ഇടപെടല്‍. കോഓപ്പറേറ്റിവ് എംപ്ലോയീസ് യൂണിയന്‍ കുടിശിക അടച്ചെന്ന് ബാങ്ക് മേധാവി ഗോപി കോട്ടമുറിക്കല്‍. ഹൃദ്രോഗിയായ അജീഷിന്റെ വായ്പ ഏറ്റെടുക്കാമെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ അറിയിച്ചിരുന്നു. മാതാപിതാക്കള്‍ ഗുരുതരരോഗം ബാധിച്ച് ആശുപത്രിയില്‍ കഴിയുമ്പോള്‍, മൂവാറ്റുപുഴ അര്‍ബന്‍ സഹകരണ ബാങ്ക് വീട് ജപ്തി ചെയ്ത് ഇറക്കിവിട്ട കുട്ടികളെ വീടിന്റെ വാതില്‍ തകര്‍ത്ത് പുനരധിവസിപ്പിച്ചത് മാത്യു കുഴല്‍നാടന്‍ എം.എല്‍.എയാണ്.