Monday, April 29, 2024
indiaNewsObituarypolitics

മുന്‍ കേന്ദ്രമന്ത്രി ഹര്‍മോഹന്‍ ധവാന്‍ അന്തരിച്ചു

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും ആംആദ്മി പാര്‍ട്ടി നേതാവുമായി ഹര്‍മോഹന്‍ ധവാന്‍ അന്തരിച്ചു. 83 വയസായിരുന്നു. ഏറെ നാളത്തെ ആരോ?ഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് മൊഹാലിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. മുന്‍ ചണ്ഡീഗഡ് എംപിയായിരുന്നു.

കോണ്‍ഗ്രസ് മുന്‍ എംപി പവന്‍ കുമാര്‍ ബന്‍സാല്‍, ബിജെപി മുന്‍ എംപി സത്യപാല്‍ ജെയിന്‍ എന്നിവരുള്‍പ്പെടെ നിരവധി നേതാക്കള്‍ ധവാന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി. മന്ത്രി എന്ന നിലയിലും എംപി എന്ന നിലയിലും അദ്ദേഹം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചുവെന്ന് പവന്‍ കുമാര്‍ പറഞ്ഞു.

1989ല്‍ ചണ്ഡീഗഡ് എംപിയായി തിരഞ്ഞെടുക്കപ്പെട്ട ധവാന്‍ ചന്ദ്രശേഖര്‍ സര്‍ക്കാരിലെ വ്യോമയാന മന്ത്രിയായി സേവനമനുഷ്ഠിച്ചു.