Friday, May 3, 2024
indiaNews

മുഖ്യസൂത്രധാരനായി ലുക്ക് ഔട്ട് നോട്ടിസ് ;ലക്ഷ്യമിട്ടത് മുംബൈ സ്‌ഫോടന പരമ്പരയ്ക്ക് സമാനമായ ആക്രമണം

ഡല്‍ഹി പൊലീസ് പിടികൂടിയ ഭീകരര്‍ പദ്ധതിയിട്ടിരുന്നത് 1993 മുംബൈ സ്‌ഫോടന പരമ്പരയ്ക്ക് സമാനമായ ആക്രമണം. വിദേശത്തുള്ള മുഹമ്മദ് ഉസൈദുര്‍ റഹ്‌മാന്‍ എന്ന വ്യക്തിയാണ് മുഖ്യആസൂത്രകന്‍. ഇയാള്‍ക്കായി ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചു. ഡല്‍ഹി പൊലീസ് ചൊവ്വാഴ്ച്ച അറസ്റ്റുചെയ്ത മുഹമ്മദ് ഒസാമയുടെ പിതാവാണ് മുഹമ്മദ് ഉസൈദുര്‍ റഹ്‌മാന്‍. ഖലിസ്ഥാന്‍ ഭീകരരുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നും സെപ്ഷ്യല്‍ സെല്ലിന് വിവരം ലഭിച്ചിട്ടുണ്ട്.