Sunday, May 5, 2024
indiaNews

ഒന്‍പതാം ക്ലാസുകാരിക്ക് പ്രണയസന്ദേശം അയച്ച 17 വയസ്സുകാരനെ ബന്ധുക്കള്‍ തല്ലിക്കൊന്നു.

ബന്ധുവായ ഒന്‍പതാം ക്ലാസുകാരിക്കു ഫോണില്‍ നിരന്തരം പ്രണയസന്ദേശം അയച്ച 17 വയസ്സുകാരനെ കര്‍ണാടകയില്‍ ബന്ധുക്കള്‍ തല്ലിക്കൊന്നു. പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ ഒട്ടേറെ തവണ താക്കീതു നല്‍കിയിട്ടും വഴങ്ങാത്തതിനെ തുടര്‍ന്നു 3 അംഗ സംഘം മരക്കഷണങ്ങള്‍ കൊണ്ട് ആക്രമിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. ആശുപത്രി അധികൃതരാണ് പൊലീസില്‍ അറിയിച്ചത്. പ്രതികളെ കസ്റ്റഡിയിലെടുത്തു.