Friday, May 10, 2024
keralaNewsObituary

വിജിലന്‍സ് അന്വേഷണം: പഞ്ചായത്ത് ക്ലര്‍ക്കിനെ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം വിജിലന്‍സ് അന്വേഷണം നേരിടുന്ന കുറ്റിച്ചല്‍ പഞ്ചായത്തിലെ ക്ലര്‍ക്ക് മരിച്ച നിലയില്‍. വെള്ളനാട് സ്വദേശി സുനില്‍ കുമാറാണ് മരിച്ചത്. വീട്ടിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സാമ്പത്തിക ക്രമക്കേടില്‍ വിജിലന്‍സ് കേസിലെ പ്രതിയാണ് ഇയാള്‍.                          കൊറോണ കാലത്ത് വെള്ളനാട് ഗ്രാമപഞ്ചായത്തിലെ ക്ലര്‍ക്കായിരുന്നു സുനില്‍ കുമാര്‍. ഉറിയാക്കോട് സാരാഭായ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ ഡിഎല്‍സി നടത്തിപ്പിലെ സാമ്പത്തിക ക്രമക്കേട് നടന്നതിനെ തുടര്‍ന്ന് വിജിലന്‍സ് അന്വേഷണം നടന്നിരുന്നു. ഈ കേസിലെ അഞ്ചാം പ്രതിയാണ് സുനില്‍.ഡിഎല്‍സി കേസില്‍ നിരപരാധിയാണെന്ന് സുനില്‍ നിരവധി തവണ വിജിലന്‍സിനോട് പറഞ്ഞിരുന്നു. രാഷ്ട്രീയക്കാര്‍ തന്നെ കുടുക്കിയതാണെന്നും സുനില്‍ അറിയിച്ചിരുന്നു. എന്നാല്‍ അന്വേഷണ സംഘം വാദങ്ങള്‍ പരിഗണിച്ചില്ല. ഇതേ തുടര്‍ന്ന് വലിയ മാനസിക സമര്‍ദ്ദത്തിലായിരുന്നു സുനിലെന്ന് ബന്ധുക്കള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.