Sunday, May 5, 2024
keralaNewspolitics

മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ജനപക്ഷം നേതാവ് പിസി ജോര്‍ജ്.

കോട്ടയം: സാമ്പത്തിക തിരിമറിക്ക് നേതൃത്വം കൊടുത്ത മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ജനപക്ഷം നേതാവ് പിസി ജോര്‍ജ്. മുഖ്യമന്ത്രിയെ മാറ്റാന്‍ സിപിഎം തയ്യാറാകണമെന്നും ഡോളര്‍ കടത്തില്‍ പങ്കുള്ള മുഖ്യമന്ത്രിയേയും മുന്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനേയും ഇഡി അറസ്റ്റ് ചെയ്യണമെന്നും ജോര്‍ജ് ആവശ്യപ്പെട്ടു.ആരോഗ്യമന്ത്രി വീണ ജോര്‍ജിനെതിരേയും രൂക്ഷവിമര്‍ശനമാണ് പിസി ജോര്‍ജ് ഉന്നയിച്ചത്. കേരളത്തിലെ ആരോഗ്യ രംഗം തകര്‍ന്ന അവസ്ഥയിലാണ്. ആരോഗ്യമന്ത്രി പൂര്‍ണപരാജയമാണ്. കേരളത്തിലേക്ക് വരുന്ന വാക്‌സിന്റെ ഗുണമേന്മ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട ജോര്‍ജ് കൊവിഡ് പ്രതിരോധത്തില്‍ ആയുര്‍വേദവും ഹോമിയോയും കൂടുതല്‍ പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും പറഞ്ഞു. മോട്ടോര്‍ വാഹന ചട്ടലംഘനത്തിനും ആര്‍ടിഒ ഓഫീസില്‍ സംഘര്‍ഷമുണ്ടാക്കിയതിനും അറസ്റ്റ് ചെയ്യപ്പെട്ട ഇബുള്‍ ജെറ്റ് സഹോദരങ്ങള്‍ കടുത്ത നിയമലംഘനമാണ് നടത്തിയതെന്നും പിസി ജോര്‍ജ് ആരോപിച്ചു.