Saturday, May 18, 2024
keralaNewsObituary

മുന്‍ കേരള ടെന്നിസ് താരം ദുബായില്‍ വാഹനാപകടത്തില്‍ മരിച്ചു.

മുന്‍ കേരള ടെന്നിസ് താരവും എറണാകുളം എളമക്കര സ്വദേശിനിയുമായ തന്‍വി ഭട്ട്(21) ദുബായില്‍ വാഹനാപകടത്തില്‍ മരിച്ചു.നിരവധി ദേശീയ, സംസ്ഥാന ചാംപ്യന്‍ഷിപ്പുകളില്‍ സ്വര്‍ണം നേടിയിട്ടുണ്ട്. 2012 ല്‍ ദോഹയില്‍ നടന്ന അണ്ടര്‍ 14 ഏഷ്യന്‍ സീരിസില്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഒന്നാമതെത്തിയിരുന്നു. മുട്ടുകാലിനേറ്റ പരുക്കിനെത്തുടര്‍ന്ന് രണ്ടു തവണ ശസ്ത്രക്രിയക്കു വിധേയയായി. പതിനേഴാം വയസ്സില്‍ നട്ടെല്ലിനെയും പരുക്കു ബാധിച്ചതോടെ ടെന്നിസില്‍ നിന്ന് പിന്‍മാറി.ഡോ. സഞ്ജയ് ഭട്ടിന്റെയും ലൈലാന്റെയും മകളാണ്. സഹോദരന്‍ ആദിത്യ.