Friday, May 17, 2024
keralaNews

കേന്ദ്ര മെഡല്‍ കേരളത്തിലെ 9 പൊലീസുകാര്‍ക്ക്: എസ് പി ഹരിശങ്കറിനും മെഡല്‍

അന്വേഷണ മികവിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പൊലീസ് മെഡല്‍ പ്രഖ്യാപിച്ചു. രാജ്യത്ത് ഒട്ടാകെ 152 പേര്‍ക്കാണ് മെഡല്‍. ഉത്ര കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി ഹരിശങ്കര്‍, ഡിവൈഎസ്പി എ അശോകന്‍, മലപ്പുറം എസ്പി സുജിത്ത് ദാസ് ഉള്‍പ്പെടെ ഒമ്പത് പേരാണ് കേരള പൊലീസില്‍ നിന്ന് മെഡലിന് അര്‍ഹരായത്. എന്‍ഐഎയില്‍ നിന്നും അഞ്ചും, സിബിഐയില്‍ നിന്ന് 13 പേരും മെഡല്‍ നേടി.28 വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 152 പൊലീസുകാര്‍ക്കാണ് മെഡലിന് അര്‍ഹരായത്. മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് കൂടുതല്‍ പേര്‍ പട്ടികയില്‍ ഇടം പിടിച്ചത്. 11 പേര്‍ വീതം. ഉത്തര്‍പ്രദേശില്‍ നിന്ന് 10, രാജസ്ഥാനില്‍ നിന്നും കേരളത്തില്‍ നിന്നും 9 പേര്‍ വീതം, തമിഴ്നാട്ടില്‍ നിന്ന് 8, ബിഹാറില്‍ നിന്ന് 7, ദില്ലി, കര്‍ണാടക, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്ന് 6 പേര്‍ വീതം, മറ്റ് സംസ്ഥാനങ്ങള്‍/കേന്ദ്രഭരണപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നായി ഒരോ ഉദ്യോഗസ്ഥര്‍ വീതവും പട്ടികയില്‍ ഇടം നേടി.കുറ്റാന്വേഷണ വൈദഗ്ധ്യത്തിലെ നിലവാരം ഉയര്‍ത്തുക, പൊലീസ് ഉദ്യോഗസ്ഥരിലെ അത്തരം കഴിവുകള്‍ അംഗീകരിക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി 2018ലാണ് ഈ മെഡല്‍ ഏര്‍പ്പെടുത്തിയത്.