Thursday, May 2, 2024
keralaNews

ഈരാറ്റുപേട്ടയില്‍ എസ്ഡിപിഐയുമായി അവിശുദ്ധ കൂട്ടുകെട്ടില്ലെന്നു മന്ത്രി വി.എന്‍.വാസവന്‍.

ഈരാറ്റുപേട്ടയില്‍ എസ്ഡിപിഐയുമായി അവിശുദ്ധ കൂട്ടുകെട്ടില്ലെന്നു മന്ത്രി വി.എന്‍.വാസവന്‍. എസ്ഡിപിഐയുടെ പിന്തുണ തേടില്ലെന്നതു പ്രഖ്യാപിത നിലപാടാണ്. ഇതില്‍ നിന്നു മാറില്ല.രാഷ്ട്രീയ സാഹചര്യം നോക്കി സ്വതന്ത്രര്‍ ഉള്‍പ്പെടെയുള്ളവരോടു ചേര്‍ന്ന് ഈരാറ്റുപേട്ടയില്‍ മുന്നോട്ടു പോകും. ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി, വൈക്കം, കോട്ടയം നഗരസഭകള്‍ യുഡിഎഫിന് ഭൂരിപക്ഷമുള്ളതല്ല. അവിടെ അവിശുദ്ധമായ മാര്‍ഗങ്ങളിലൂടെയാണു യുഡിഎഫ് അധികാരത്തില്‍ എത്തിയതെന്നും വാസവന്‍ പറഞ്ഞു.