Friday, May 3, 2024
keralaNewspolitics

മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടാന്‍ ശ്രമിച്ച 30പേര്‍ കരുതല്‍ തടങ്കലില്‍.

മുഖ്യമന്ത്രിക്കുനേരെ കണ്ണൂരില്‍ കരിങ്കൊടി കാട്ടാന്‍ ശ്രമിച്ച 30പേര്‍ കരുതല്‍ തടങ്കലില്‍.കണ്ണൂരില്‍ നിന്ന് തളിപ്പറമ്പിലേക്കുളള യാത്രയ്ക്കിടെയാണ് കരിങ്കൊടി പ്രതിഷേധം. ഗസ്റ്റ് ഹൗസിന് സമീപം കെ.എസ്.യു പ്രവര്‍ത്തകന്‍ കരിങ്കൊടി കാട്ടി. പൊലീസ് കസ്റ്റഡിയിലെടുത്ത കെ.എസ്.യു പ്രവര്‍ത്തകരെ സി.പി.എം പ്രവര്‍ത്തകര്‍ മര്‍ദിച്ചു. അതിനിടെ, തളാപ്പില്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍.