Tuesday, May 7, 2024
keralaNews

ശബരിമലയില്‍ ഇന്ന് 17 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു.

ശബരിമലയില്‍ ഇന്ന് 17 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. 16 ദേവസ്വം ജീവനക്കാര്‍ക്കും ഒരു പോലീസ് ഉദ്യോഗസ്ഥനും ആണ് സ്ഥിരീകരിച്ചത്. ജീവനക്കാര്‍ക്കിടയില്‍ നടത്തിയ റാപ്പിഡ് പരിശോധനയിലാണ് ഇത്രയും പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ശബരിമലയില്‍ തീര്‍ത്ഥാടകരുടെ എണ്ണം വര്‍ദ്ധിപ്പിക്കുമ്പോള്‍ ഭീഷണിയായി സന്നിധാനത്തെ ജീവനക്കാര്‍ക്കിടയിലെ കൊറോണ വ്യാപനം.

ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ 17 പോലീസുകാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൊല്ലം സിറ്റി പോലീസില്‍ നിന്നും ശബരിമല ഡ്യൂട്ടിക്കെത്തിയ 13 പേര്‍ക്കാണ് തിരിച്ചെത്തിയശേഷം നടത്തിയ പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചത്. ഐആര്‍ബിയില്‍ ഡ്യൂട്ടിക്ക് എത്തി മടങ്ങിയ നാലുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. പുണ്യം പൂങ്കാവനം ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പോലീസുകാര്‍ക്കും ഐആര്‍ബിയിലെ ഒരു പൊലീസുകാരനും, വിശുദ്ധി സേനയിലെ നാല് പേര്‍ക്കും പമ്പയില്‍ നടത്തിയ അന്റിജന്‍ പരിശോധനയില്‍ ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നു.കൊറോണയുടെ പശ്ചാത്തലത്തില്‍ പോലീസ് മെസ്സിലും ക്രമീകരണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. കൂടുതല്‍ ഭക്തര്‍ എത്തുമ്പോള്‍ നിലവിലെ ക്രമീകരണങ്ങള്‍ മതിയെന്നാണ് ദേവസ്വം ബോര്‍ഡും ആരോഗ്യ വകുപ്പും പോലീസും കണക്ക് കൂട്ടുന്നത്. ആവശ്യമെങ്കില്‍ സ്വകാര്യ ലാബുകള്‍ കൂടുതലായു അനുവദികും എന്ന് ആരോഗ്യ വകുപ്പും വ്യക്തമാക്കുന്നുണ്ട്.