Tuesday, May 7, 2024
indiaNewsSports

കാള്‍സണെ വീഴ്ത്തി പ്രഗ്‌നാനന്ദയുടെ മാന്ത്രിക വിജയം

മുംബൈ: ലോക ചെസ് ചാമ്പ്യന്‍ മാഗ്‌നസ് കാള്‍സണെ അട്ടിമറിച്ച ഇന്ത്യയുടെ 16കാരന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ആര്‍ പ്രഗ്‌നാനന്ദയെ. എയര്‍തിംഗ് മാസ്റ്റേഴ്‌സ് ഓണ്‍ലൈന്‍ റാപ്പിഡ് ചെസ് ടൂര്‍ണമെന്റിന്റെ എട്ടാം റൗണ്ടിലാണ് പ്രഗ്‌നാനന്ദ ചെസ് ലോകത്തെ വിസ്മയിപ്പിച്ച് അത്ഭുത ജയം സ്വന്തമാക്കിയത്.എത്ര വിസ്മയകരമായ നേട്ടമാണിത്. പരിചയസമ്പന്നനും അതിപ്രശസ്തനുമായ മാഗ്‌നസ് കാള്‍സണെ 16-ാം വയസില്‍ കറുത്ത കരുക്കള്‍ കൊണ്ട് കീഴ്പ്പെടുത്തുക മാന്ത്രികമാണ്.തുടര്‍ച്ചയായി മൂന്ന് മത്സരങ്ങള്‍ ജയിച്ചെത്തിയ കാള്‍സണെ കറുത്ത കരുക്കളുമായി

 

കളിച്ച പ്രഗ്‌നാനന്ദ 39 നീക്കങ്ങളില്‍ അടിയറവ് പറയിക്കുകയായിരുന്നു. കാള്‍സണെ തോല്‍പ്പിക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമാണ് പ്രഗ്‌നാനന്ദ. നേരത്തെ വിശ്വനാന്ദന്‍ ആനന്ദും ഹരികൃഷ്ണനും കാള്‍സണെ പരാജയപ്പെടുത്തിയിരുന്നു. 2005 ആഗസ്റ്റ് 10നാണ് ഇന്ത്യന്‍ ചെസ്സ് ഗ്രാന്‍ഡ് മാസ്റ്ററായ രമേഷ് ബാബു പ്രഗ്‌നാനന്ദ ജനിച്ചത്. ഗ്രാന്‍ഡ് മാസ്റ്റര്‍ പദവി സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ അഞ്ചാമത്തെ താരമാണ് പ്രഗ്‌നാനന്ദ.