Sunday, April 28, 2024
keralaNews

മലപ്പുറം ജില്ലയിലെ താനൂരില്‍ പോക്‌സോ കേസില്‍ അധ്യാപകന്‍ അറസ്റ്റിലായി

മലപ്പുറം ജില്ലയിലെ താനൂരില്‍ പോക്‌സോ കേസില്‍ അധ്യാപകന്‍ അറസ്റ്റിലായി. അഷ്‌റഫ് എന്നയാളാണ് അറസ്റ്റിലായത്. ഇത് മൂന്നാം തവണയാണ് ഇയാള്‍ പോക്‌സോ കേസില്‍ അറസ്റ്റിലാവുന്നത്. നേരത്തെ പരപ്പനങ്ങാടി, കരിപ്പൂര്‍ എന്നിവിടങ്ങളിലെ സ്‌കൂളുകളില്‍ ജോലി ചെയ്യുമ്പോഴും ഇയാളെ പോക്‌സോ കേസുകളില്‍ അറസ്റ്റ് ചെയ്തിരുന്നു. ആണ്‍കുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിലാണ് മൂന്ന് തവണയും അറസ്റ്റ് ചെയ്യപ്പെട്ടത്.