Friday, May 3, 2024
keralaNewspolitics

മതഭീകരതയ്ക്കെതിരെ പൊൻകുന്നത്തും പ്രതിഷേധം.

സംസ്ഥാനത്ത് നടക്കുന്ന അക്രമങ്ങൾക്കും ഭീകരതയ്ക്കും-സർക്കാർ പ്രീണന നയങ്ങൾക്കുമെതിരെ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങളുടെ ഭാഗമായി  പൊൻകുന്നതും പ്രതിഷേധ പ്രകടനം നടന്നു.മതങ്ങളുടെ മറവിൽ നടക്കുന്ന ഭീകരതയ്ക്ക് സർക്കാർ പരസ്യമായി പിന്തുണ നൽകുകയാണ്. ഔദ്യോഗിക വിവരങ്ങൾ പോലും ഭീകരവാദികൾക്ക് ചോർത്തി നൽകാൻ പോലീസിൽ ഒരു വിഭാഗമുണ്ട്.ഭീകരതയെയും –  ഭീകരവാദികളെയും  പിന്തുണയ്ക്കുന്ന സംസ്ഥാന സർക്കാരിന്റെ  നിലപാടിനെതിരെയാണ് സംസ്ഥാന വ്യാപകമായി ഇന്ന് പ്രതിഷേധം  പ്രകടനങ്ങൾ നടന്നത്.പൊൻകുന്നത്ത്  നടന്ന പ്രതിഷേധ പ്രകടനത്തിൽ രണ്ടായിരത്തിലധികം  പേരാണ് പങ്കെടുത്തത്.ശാന്തി ആശുപത്രി ജംഗ്ഷനിൽ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം ടൗൺ വഴി ചുറ്റി കെഎസ്ആർടിസി ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് ടൗണിലെത്തി സമാപിച്ചു.