Monday, April 29, 2024
keralaNews

വൈറ്റിലയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു.

എറണാകുളം:വൈറ്റിലയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. അരൂര്‍ സ്വദേശി മാര്‍ട്ടിന്‍ സഞ്ചരിച്ചിരുന്ന കാറിനാണ് തീ പിടിച്ചത്. സംഭവം കണ്ടയുടന്‍ മാര്‍ട്ടിന്‍ കാറില്‍ നിന്നും പുറത്തിറങ്ങിയതിനാല്‍ ആളപായം ഉണ്ടായില്ല.വൈറ്റില ഓവര്‍ബ്രിഡ്ജിന് സമീപം വൈകീട്ട് നാലരയോടെയായിരുന്നു സംഭവം. വൈറ്റിലയില്‍ നിന്ന് തൃപ്പൂണിത്തുറ ഭാഗത്തേക്ക് പോവുകയായിരുന്നു മാര്‍ട്ടിന്‍.
ഓടിക്കൊണ്ടിരിക്കുന്നതിനിടെ വാഹനത്തിന്റെ മുന്‍ഭാഗത്തു നിന്നും പുക ഉയരുകയായിരുന്നു. പുക കണ്ടയുടന്‍ മാര്‍ട്ടിന്‍ വാഹനത്തില്‍ നിന്നും പുറത്തിറങ്ങി. പിന്നാലെ തീ ആളിപ്പടരുകയായിരുന്നു.നാല്‍പ്പത് മിനിറ്റോളം കാര്‍ കത്തി. വാഹനം പൂര്‍ണമായും കത്തിയതിന് ശേഷമാണ് സ്ഥലത്ത് ഫയര്‍ഫോഴ്സ് എത്തിയത്. സംഭവ സമയം നിരവധി വാഹനങ്ങളും പരിസരത്തുണ്ടായിരുന്നു. അഗ്‌നിശമന സേനാംഗങ്ങളും പോലീസും ചേര്‍ന്ന് പ്രദേശത്തു നിന്നും കാര്‍ മാറ്റി.