Sunday, May 5, 2024
keralaNewsObituary

മലപ്പുറത്ത് ട്രെയിന്‍ തട്ടി പിതാവും മകളും മരിച്ചു

മലപ്പുറത്ത് പിതാവും മകളും ട്രെയിന്‍ തട്ടി മരിച്ചു. താനൂര്‍ വട്ടത്താണി വലിയപാടത്താണ് സംഭവം. തലകടത്തൂര്‍ സ്വദേശി കണ്ടം പുലാക്കല്‍ അസീസ് (46), മകള്‍ അജ്വ മര്‍വ(10) എന്നിവരാണ് മരിച്ചത്. ബന്ധുവീട്ടില്‍ വന്ന് സാധനങ്ങള്‍ വാങ്ങാന്‍ മകളുമൊന്നിച്ച് കടയിലേക്ക് പോകുന്നതിനിടെ റെയില്‍വേ പാളം മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം. മംഗലാപുരത്ത് നിന്നും ചെന്നൈയിലേക്ക് പോകുന്ന ട്രെയിന്‍ തട്ടിയാണ് ഇവര്‍ മരിച്ചത്. അസീസിന്റെ മൃതദേഹത്തിന്റെ ഭാഗങ്ങള്‍ ട്രെയിനില്‍ കുടുങ്ങികിടന്ന നിലയിലാണ് കണ്ടെത്തിയത്.