Thursday, May 2, 2024
keralaNews

ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

വള്ളികുന്നം: ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തെക്കേമുറി ആക്കനാട്ട് തെക്കതില്‍ സതീഷിന്റെ ഭാര്യ സവിതയെ (24) ആണ് ഇന്നലെ പുലര്‍ച്ചെ പന്ത്രണ്ടരയോടെ മരിച്ചനിലയില്‍ കണ്ടത്. പുരുഷ സുഹൃത്തുമായി സംസാരിച്ച ശേഷമാണ് സവിത ആത്മഹത്യാ ഭീഷണി മുഴക്കി മുറിയില്‍ കയറി വാതിലടച്ചത്. വിദേശത്തു ജോലി ചെയ്യുന്ന സതീഷുമായി രണ്ടര വര്‍ഷം മുന്‍പായിരുന്നു സവിതയുടെ വിവാഹം.
സംഭവം നടക്കുമ്പോള്‍ സതീഷിന്റെ അമ്മയും സഹോദരീപുത്രിയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. പൊലീസ് പറയുന്നത്: കയ്യിലെ ഞരമ്പു മുറിച്ച ശേഷം ഫോണില്‍ കൂടി യുവതി ആത്മഹത്യാ ഭീഷണി മുഴക്കിയതിനെത്തുടര്‍ന്നാണ് യുവാവ് സവിതയുടെ വീട്ടിലെത്തിയത്. ഇരുവരും സംസാരിക്കുന്നതിനിടെ, മരിക്കാന്‍ പോകുകയാണെന്നു പറഞ്ഞ് യുവതി മുറിയില്‍ കയറി വാതിലടച്ചു. പരിഭ്രാന്തനായ യുവാവ് വീടിനു പുറത്തിറങ്ങി ബഹളം കൂട്ടി വീട്ടുകാരെയും അയല്‍വാസികളെയും അറിയിച്ചു.
മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മരണത്തില്‍ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം നടത്തണമെന്നും സവിതയുടെ പിതാവ് സജു പൊലീസിനു മൊഴി നല്‍കി. പൊലീസും വിരലടയാള വിദഗ്ധരും തെളിവെടുപ്പു നടത്തി. അഡീഷനല്‍ എസ്പി ഡോ. എ.നസീം സംഭവസ്ഥലത്തെത്തി. ഇദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം, അന്വേഷണത്തിനായി സിഐ എം.എം.ഇഗ്‌നേഷ്യസും എസ്‌ഐ ജി.ഗോപകുമാറും ഉള്‍പ്പെടുന്ന സംഘത്തെ നിയോഗിച്ചു. അസ്വാഭാവിക മരണത്തിനു കേസെടുത്തു.