Friday, May 10, 2024
keralaNews

കാണാതായ യുവതിയെ വേമ്പനാട്ടു കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

പൂച്ചാക്കല്‍: പള്ളിപ്പുറത്തുനിന്നു കാണാതായ യുവതിയെ വേമ്പനാട്ടു കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പള്ളിപ്പുറം പഞ്ചായത്ത് 17ാം വാര്‍ഡ് വെളീപറമ്പ് സജിയുടെ മകള്‍ ജിതിനയെ (23) ആണ് ഇന്നലെ വേമ്പനാട്ടു കായല്‍ പള്ളിപ്പുറം കടവിനു തെക്കുഭാഗത്തു മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം പള്ളിപ്പുറം ഭാഗത്താണ് ജിതിനയെ കാണാതായത്.

അമ്മ ഷീജ പൊലീസില്‍ നല്‍കിയ പരാതിയെത്തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍, 12 മണിയോടെ മൊബൈല്‍ ഫോണ്‍ ഓഫായെന്നു കണ്ടെത്തിയിരുന്നു. ഉച്ചയോടെയാണ് പള്ളിപ്പുറം കടവിനു സമീപം മൃതദേഹം കണ്ടെത്തിയത്. ചേര്‍ത്തല പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ജിതിന ധരിച്ചിരുന്ന ആഭരണങ്ങള്‍ ശരീരത്തിലുണ്ടായിരുന്നു. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. സഹോദരി: ജില്‍ന.