Monday, May 6, 2024
keralaNews

എരുമേലി ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളം സാമൂഹിക  ആഘാത പഠനം അന്തിമ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു. 

എരുമേലി: നിർദ്ദിഷ്ട  എരുമേലി ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളവുമായി ബന്ധപ്പെട്ട്  നടത്തിയ സാമൂഹ്യാഘാത  പഠനത്തിന്റെ അന്തിമ റിപ്പോർട്ട് സർക്കാരിന്  സമർപ്പിച്ചു.എരുമേലി ചെറുവള്ളി എസ്റ്റേറ്റിലും, കാഞ്ഞിരപ്പള്ളി താലൂക്കിൽ എരുമേലി തെക്ക്  – മണിമല  വില്ലേജുകളിലുമായി നിർദ്ദിഷ്ട പദ്ധതിക്കായി 1039.8 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കുന്നത്.
ചെറുവള്ളി എസ്റ്റേറ്റിൽ മാത്രം 916. 27 ഹെക്ടറും , മറ്റു രണ്ടു വില്ലേജുകളിൽ നിന്നായി 123.53 ഹെക്ടർ ഭൂമിയുമാണ് ഏറ്റെടുക്കുന്നത്.പദ്ധതിയുടെ റൺവേ നിർമ്മാണവുമായി ബന്ധപ്പെട്ട് 34 മുതൽ 178 മീറ്റർ വരെ  മതിലുകൾ ഉയരം. റൺവേ 45 മീറ്റർ വീതിയിൽ 3500 മീറ്റർ നീളത്തിലാണ്  വിഭാവനം ചെയ്തിരിക്കുന്നത്. നിർദ്ദിഷ്ട പദ്ധതി പ്രദേശത്ത് 149 വാർത്ത വീടുകളും, 74 ഷീറ്റ് മേഞ്ഞ വീടുകളും , 30 ഓട് മേഞ്ഞ വീടുകളും പൂർണമായും നഷ്ടമാകും. ആറ് വാർക്ക വീടുകളും, ഒരു ഷീറ്റ് വീടും, രണ്ട് ഓടും മേഞ്ഞ വീടുകളും ഭാഗികമായും നഷ്ടമാവും. വാണിജ്യ  അടിസ്ഥാനത്തിൽ ആറ്  കെട്ടിടങ്ങളും നിലവിലുള്ളത്.
6 ആരാധനാലയങ്ങളും,  സ്കൂളുകളും നഷ്ടപ്പെടും. പദ്ധതി പ്രദേശത്ത് നിന്നും സ്ഥലവും –  വീടും ,  തൊഴിലും അടക്കം ജീവിത മാർഗ്ഗം  നഷ്ടപ്പെടുന്നവർക്ക് മതിയായ നഷ്ടപരിഹാരവും നൽകണമെന്നും റിപ്പോർട്ടിൽ പറയുന്നു. ചെറുവള്ളി എസ്റ്റേറ്റിലെ തൊഴിലാളികൾക്ക് മതിയായ പാക്കേജ് നൽകണം.
സാമൂഹിക ആഘാത പഠനം സംബന്ധിച്ച്  സമർപ്പിച്ച വിശദമായ റിപ്പോർട്ട്  അധികൃതർ പരസ്യപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. 450 പേജുകളിലായാണ്  റിപ്പോർട്ട്  തയ്യാറാക്കിയിരിക്കുന്നത്. പദ്ധതിക്കായി  സാമൂഹിക ആഘാത പഠനവുമായി ബന്ധപ്പെട്ട് ജനകീയ കൺവെൻഷനുകളും ,  വിവിധ രാഷ്ട്രീയ പാർട്ടി യോഗങ്ങളും , ഹിയറിങ്ങുകളും നടത്തിയതായി റിപ്പോർട്ടിലുണ്ട്.
 അന്താരാഷ്ട്ര നിലവാരത്തിലേക്ക് നിർമ്മിക്കാൻ  ഉദ്ദേശിക്കുന്ന വിമാനത്താവളം ശബരിമല തീർത്ഥാടന കേന്ദ്രം മാത്രമല്ല – മറ്റ് വിദേശരാജ്യങ്ങളിലേക്കുള്ള യാത്ര സൗകര്യവും മുന്നിൽ കാണുന്നു. പ്രധാന വരുമാനമായി യാത്രകളും –  കാർഗോയുമാണ് ലക്ഷ്യപ്പെടുന്നത്.  എന്നാൽ  ഭൂമിയും ,വീടും , ജോലിയും നഷ്ടപ്പെടുന്നവർക്ക് നൽകുന്ന നഷ്ടപരിഹാരം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ചേർത്തിട്ടുമില്ല. നഷ്ടപരിഹാരം തീരുമാനിക്കുന്നത് സർക്കാർ ആണ് . ഇതിനായി പ്രത്യേക സമിതിയെ നിയോഗിക്കും.
 സാമൂഹ്യ ആഘാത  പഠനത്തിന്റെ അന്തിമ റിപ്പോർട്ട് സർക്കാർ പരിഗണിച്ച് രണ്ടുമാസത്തിനകം ഇത് സംബന്ധിച്ച് റിപ്പോർട്ട് തയ്യാറാക്കും . നിർദ്ദിഷ്ട  ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളം എരുമേലി  പദ്ധതിയുടെ നിർമ്മാണമായി ബന്ധപ്പെട്ട സർക്കാർ അതിവേഗത്തിൽ ആണ് നടപടികൾ സ്വീകരിക്കുന്നത്.