Monday, April 29, 2024
keralaNews

ബിരിയാണി മാറി നല്‍കിയതിന് ഹോട്ടലില്‍ സംഘര്‍ഷം.

തളിപ്പറമ്പ്: ബിരിയാണി മാറി നല്‍കിയതിന് ഹോട്ടലില്‍ സംഘര്‍ഷം. വെജ്ബിരിയാണിക്ക് പകരം ചിക്കന്‍ ബിരിയാണി നല്‍കിയതിനാണ് ഹോട്ടലില്‍ സംഘര്‍ഷമുണ്ടായത്. പയ്യന്നൂര്‍ മെയിന്‍ റോഡിലെ മൈത്രി ഹോട്ടലില്‍ ഇന്നലെ ഉച്ചയോടെയാണ് സംഭവം നടന്നത്. അക്രമത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു.ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് പയ്യന്നൂര്‍ യൂണിറ്റ് പ്രസിഡന്റ് കൂടിയായ ഹോട്ടലുടമ ഡി വി ബാലകൃഷ്ണന്‍, ഭക്ഷണം കഴിക്കാനെത്തിയ സി പി ഷിമിത്ത്, എംഎസ് സനൂപ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഇന്നലെ ഹോട്ടലിലെത്തിയ ഒരാള്‍ വെജ്ബിരിയാണി ആവശ്യപ്പെട്ടു. എന്നാല്‍ കഴിക്കാനായി വിളമ്പുന്നതിനിടെയിലാണ് ചിക്കന്‍ ബിരിയാണി ആണെന്ന് ശ്രദ്ധയില്‍പ്പെട്ടത്. വിവരം ഹോട്ടലുടമയുടെ ശ്രദ്ധയില്‍പ്പെടുത്തിയതോടെ തര്‍ക്കമായി.തുടര്‍ന്ന് തര്‍ക്കം ശ്രദ്ധയില്‍പ്പെട്ട ഹോട്ടലിലുണ്ടായിരുന്ന രണ്ട് യുവാക്കള്‍ പ്രശ്നത്തില്‍ ഇടപെടുകയായിരുന്നു. വിളമ്പിയ ചിക്കന്‍ ബിരിയാണി തങ്ങള്‍ എടുക്കാമെന്നും പകരം വെജ് ബിരിയാണി കൊടുക്കണമെന്നുമുള്ള യുവാക്കളുടെ സമവായ നിര്‍ദ്ദേശവും ഹോട്ടലുടമ പരിഗണിച്ചില്ലെന്നാണ് ആരോപണം.ഹോട്ടലുടമ യുവാക്കളോടും തട്ടിക്കയറി.സംഘര്‍ഷം രൂക്ഷമായതോടെ പോലീസ് സ്ഥലത്തെുകയായിരുന്നു.തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍, ഹോട്ടലുടമയുടെ ഭാഗത്താണ് വീഴ്ച്ച ഉണ്ടായതെന്ന് കണ്ടെത്തുകയായിരുന്നു