Thursday, May 16, 2024
keralaNewspolitics

സിപിഎം സമ്മേളനത്തില്‍ പാര്‍ട്ടി നേതാക്കന്മാര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രി ആര്‍.ബിന്ദു.

എറണാകുളം: സിപിഎം സമ്മേളനത്തില്‍ പാര്‍ട്ടി നേതാക്കന്മാര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രി ആര്‍.ബിന്ദു. വനിതാ നേതാക്കളോടുള്ള ചില പുരുഷ നേതാക്കന്മാരുടെ സമീപനം മോശമാണെന്നാണ് ബിന്ദു ആരോപിച്ചത്. ഖേദത്തോടെയാണ് ഇത് പറയേണ്ടി വരുന്നതെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത് ബിന്ദു പറഞ്ഞു. മോശം പെരുമാറ്റത്തിനെതിരെ പരാതി നല്‍കിയാലും പരിഗണിക്കുന്നില്ല. പരാതിക്കാര്‍ക്ക് അവഗണന നേരിടേണ്ടി വരുന്നുവെന്നും മന്ത്രി ആരോപിച്ചു.ഇന്നലെ നടന്ന പൊതുചര്‍ച്ചയിലായിരുന്നു മന്ത്രിയുടെ വിമര്‍ശനം. വനിതാ സഖാക്കളോടുള്ള പുരുഷ നേതാക്കന്മാരുടെ സമീപനം വളരെ മോശമാണെന്നാണ് സംസ്ഥാനകമ്മിറ്റി അംഗം കൂടിയായ ബിന്ദു ആരോപിച്ചത്. പരാതി നല്‍കിയാല്‍ പരാതിക്കാര്‍ക്ക് അവഗണന നേരിടേണ്ടി വരുന്ന സാഹചര്യമാണുള്ളത്. ഷൊര്‍ണൂര്‍ മുന്‍ എംഎല്‍എ പി.കെ.ശശിക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ച കാര്യം റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു. ആ ഒരു പശ്ചാത്തലത്തില്‍ കൂടിയായിരുന്നു മന്ത്രിയുടെ വിമര്‍ശനം.