Friday, April 19, 2024
keralaNewspolitics

ഇന്ന് രണ്ട് നേതാക്കളാണ് പാര്‍ട്ടി വിട്ടത് …..

എറണാകുളം: യുഡിഎഫിലെ പ്രധാന ഘടക കക്ഷിയായ കേരള കോണ്‍ഗ്രസ് വൈസ് ചെയര്‍മാന്‍ ജോണി നെല്ലൂര്‍, പത്തനംതിട്ട മുന്‍ ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ് കോണ്‍ഗ്രസില്‍ നിന്നുമാണ് രാജിവെച്ചത് . പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ച് കേരള കോണ്‍ഗ്രസ് മുന്‍ നേതാവ് ജോണി നെല്ലൂര്‍. കളമശ്ശേരിയില്‍ നടന്ന ക്രൈസ്തവ ഐക്യ കണ്‍വെന്‍ഷനിലെ തീരുമാനമായിരുന്നു പുതിയ പാര്‍ട്ടി എന്നത്. ഒരുപാട് കാലത്തെ കൂടിയാലോചനകള്‍ക്ക് ശേഷമാണ് തീരുമാനം രൂപപ്പെട്ടുവന്നത്. സിപിഎമ്മില്‍ നിന്നും, ലീഗില്‍ നിന്നും അടക്കം നിരവധിപേര്‍ പാര്‍ട്ടിയുടെ ഭാഗമാകുമെന്ന് ജോണി നെല്ലൂര്‍ പറഞ്ഞു. പാര്‍ട്ടിവിട്ട ശേഷം എറണാകുളത്ത് നടത്തിയ പത്രസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. കേരളത്തില്‍ ഒതുങ്ങി നില്‍ക്കുന്നതല്ല പുതിയ രാഷ്ട്രീയ പാര്‍ട്ടിയെന്നും ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് രൂപീകരിക്കുന്നതെന്നും ജോണി നെല്ലൂര്‍ വ്യക്തമാക്കി. സെക്യുലര്‍ പാര്‍ട്ടിയായിരിക്കും. പാര്‍ട്ടിയുടെ പ്രഖ്യാപനം വരും ദിനങ്ങളില്‍ നടക്കുമെന്നും നേതാക്കള്‍ ഇതിന്റെ പ്രവര്‍ത്തനത്തിലാണെന്നും ജോണി നെല്ലൂര്‍ വ്യക്തമാക്കി. ഇന്ന് രാവിലെയാണ് കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഡെപ്യൂട്ടി ചെയര്‍മാന്‍ സ്ഥാനവും പ്രാഥമിക അംഗത്വവും രാജിവെച്ചത്. കോണ്‍ഗ്രസ് സ്വീകരിക്കുന്ന നയങ്ങള്‍ ജനങ്ങള്‍ക്കൊപ്പമല്ല എന്ന് ആരോപിച്ചാണ്
പത്തനംതിട്ട മുന്‍ ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ് കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചത് . കോണ്‍ഗ്രസ് ജില്ല സമിതിക്കെതിരെ നിലപാട് സ്വീകരിക്കുകയും വിമര്‍ശനം ഉന്നയിക്കുകയും ചെയ്തിരുന്നു. ഇതിന് മുന്‍പ് യുഡിഎഫ് പാളയത്തില്‍ നിന്നും വിട്ടുപോയത് വിക്ടര്‍ ടി തോമസാണ്. കോണ്‍ഗ്രസിന്റെ നയങ്ങളെ വിമര്‍ശിച്ച് പാര്‍ട്ടിയില്‍ നിന്നും തുടര്‍ച്ചയായി നേതാക്കളും അണികളും വിട്ടുപോകുകയാണ്.