Thursday, May 16, 2024
keralaNewspolitics

കോണ്‍ഗ്രസില്‍ ഭൂരിപക്ഷവും പുതുമുഖങ്ങള്‍; ഭരണം തിരിച്ചുപിടിക്കും.

കേരളത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ യുഡിഎഫ് അധികാരത്തിലെത്താനുളള ഒറ്റക്കെട്ടായ പ്രവര്‍ത്തനം സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളില്‍ നിന്നുമുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസ് ഹൈക്കമാന്റുമായുളള തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ക്ക് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.കോണ്‍ഗ്രസിനെ കുറിച്ച് പലതരം വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്.അവയിലൊന്നും ഒരടിസ്ഥാനവുമില്ല. പാര്‍ട്ടിക്ക് ഇപ്പോള്‍ ഒരു അജണ്ട മാത്രമാണുളളത്. കോണ്‍ഗ്രസ് നേതൃത്വത്തില്‍ യുഡിഎഫ് അധികാരത്തില്‍ തിരികെ വരികയാണതെന്നും ചെന്നിത്തല പറഞ്ഞു. പരമ്പരാഗത രീതിയില്‍ നിന്നും വ്യത്യസ്തമായി തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി പട്ടികയുടെ കാര്യത്തിലും ,തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്റെ കാര്യത്തിലും,തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോയുടെ കാര്യത്തിലും ഇത്തവണ പുതുമയുണ്ടാകും.ജനപങ്കാളിത്തം പൂര്‍ണമായും ഉറപ്പാക്കി അവരുടെ ആശയും പ്രതീക്ഷയും ഉയര്‍ത്തിപ്പിടിച്ചായിരിക്കും പാര്‍ട്ടിയുടെയും യുഡിഎഫിന്റെയും തിരഞ്ഞെടുപ്പ് പ്രചാരണമെന്ന് ചെന്നിത്തല സൂചിപ്പിച്ചു. ജനങ്ങള്‍ക്ക് തൃപ്തി നല്‍കുന്ന തരത്തിലാകണം പാര്‍ട്ടിയുടെ പ്രവര്‍ത്തനമെന്ന് കോണ്‍ഗ്രസിന് നിര്‍ബന്ധമുണ്ട്. കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കളും ഒറ്റക്കെട്ടായി നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിക്കുമെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.ഇത്തവണ തിരഞ്ഞെടുപ്പില്‍ ജനങ്ങളുടെ പ്രതീക്ഷ കോണ്‍ഗ്രസ് കാക്കുമെന്ന് ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു. തദ്ദേശതിരഞ്ഞെടുപ്പിലെ പാഠം ഉള്‍ക്കൊണ്ട് ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്റ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളോട് ആവശ്യപ്പെട്ടു. കൂടുതലും പുതുമുഖങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുമെന്നും നേതാക്കള്‍ അറിയിച്ചു.