Friday, April 26, 2024
indiaNews

ഒന്നാം ക്ലാസ് പ്രവേശനത്തിന് 6 വയസ്സു തികയണമെന്ന പൊതുനിര്‍ദേശം നല്‍കിയിട്ടില്ല :സിബിഎസ്ഇ

ന്യൂഡല്‍ഹി :ഒന്നാം ക്ലാസ് പ്രവേശനത്തിന് 6 വയസ്സു തികയണമെന്ന പൊതുനിര്‍ദേശം നല്‍കിയിട്ടില്ലെന്ന് സിബിഎസ്ഇ അറിയിച്ചു. സംസ്ഥാന സര്‍ക്കാരുകളുടെ പ്രവേശന മാനദണ്ഡം അനുസരിക്കാനാണു നിര്‍ദേശിച്ചിരിക്കുന്നതെന്നും വ്യക്തമാക്കി.

അതേസമയം, കേന്ദ്രീയ വിദ്യാലയങ്ങളില്‍ ഒന്നാം ക്ലാസില്‍ ചേരാന്‍ കുറഞ്ഞ പ്രായപരിധി 6 വയസ്സായി നിശ്ചയിച്ചതിനെതിരെ ‘സോഷ്യല്‍ ജസ്റ്റിസ്’ എന്ന സംഘടന ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകള്‍ ഭൂരിഭാഗവും സിബിഎസ്ഇക്കു കീഴിലുള്ള ഡല്‍ഹിയില്‍ നഴ്‌സറി പ്രവേശനത്തിനു 3 വയസ്സും ഒന്നാം ക്ലാസ് പ്രവേശനത്തിന് 5 വയസ്സും പൂര്‍ത്തിയാകണമെന്നാണു ചട്ടം. ഒരു മാസം വരെ ഇളവു നല്‍കാന്‍ സ്‌കൂളുകള്‍ക്ക് അധികാരമുണ്ട്.