Monday, May 6, 2024
indiaNewsObituarypolitics

ബിജെപി എംപി അന്തരിച്ചു

ഗാന്ധിനഗര്‍: ബിജെപി ഹത്രാസിലെ എം പി രജ്വീര്‍ ദില്ലര്‍(65) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് അലിഗഢിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ദില്ലറുടെ വിയോഗത്തില്‍ മുഖ്യമന്ത്രി യോ?ഗി ആദിത്യ നാഥ് അനുശോചനം രേഖപ്പെടുത്തി.

ഹത്രാസ് ലോക്സഭാ മണ്ഡലത്തില്‍ നിന്നുള്ള എംപി രജ്വീര്‍ സിംഗ് ദില്ലറിന്റെ വിയോഗം അത്യന്തം ദുഃഖകരമാണ്. ബിജെപിക്ക് നികത്താനാകാത്ത നഷ്ടവുമാണ്. കുടുംബത്തോടൊപ്പം ദു:ഖത്തില്‍ പങ്കുചേരുന്നുവെന്നും യോഗി എക്സില്‍ കുറിച്ചു.

രജ്‌വീര്‍ ദില്ലറിന്റെ കുടുംബത്തിന് ഈ ദുഃഖത്തില്‍ നിന്നും കരകയറാന്‍ സാധിക്കട്ടെയെന്ന് ശ്രീരാമനോട് പ്രാര്‍ത്ഥിക്കുന്നുവെന്നും അദ്ദഹം കൂട്ടിച്ചേര്‍ത്തു.  2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് മികച്ച വിജയമാണ് രജ് വീര്‍ ദില്ലര്‍ നേടിക്കൊടുത്തത്. ഇക്കുറി അനൂപ് വാല്‍മീകിയാണ് സ്ഥാനാര്‍ത്ഥി.