Thursday, May 9, 2024
keralaNews

ഭക്ഷ്യവിഷബാധയേറ്റ നഴ്സ് മരിച്ചു 

ഗാന്ധിനഗർ: അൽഫാംകഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന നഴ്സ് മരിച്ചു.തിരുവനന്തപുരം പ്ലാമുട്ടുക്കട
തോട്ടത്ത് വിളാക്കത്ത് വിനോദ്കുമാറിന്റെ ഭാര്യ, മെഡിക്കൽ കോളജ് അസ്ഥിരോഗ വിഭാഗം തീവ്ര പരിചരണ വിഭാഗത്തിലെ നഴ്സിംഗ് ഓഫിസർ രശ്മി രാജ് (32)ആണ് മരിച്ചത്. കഴിഞ്ഞ 29 ന്കോട്ടയം സംക്രാന്തിയിലുള്ള മലപ്പുറം കുഴിമന്തി ഹോട്ടലിൽ നിന്ന് ഓർഡർ ചെയ്ത് വരുത്തിയ അൽഫാം ആണ് രശ്മി കഴിച്ചത്. മെഡിക്കൽ കോളജ് നേഴ്സിംഗ് ഹോസ്റ്റലിലാണ് താമസം. ഭക്ഷണം കഴിച്ച്  രാത്രി ആയപ്പോൾ ഛർദ്ദിലും വളറിക്കവും ഉണ്ടായി.തുടർന്ന് സഹപ്രവർത്തകർ മെഡിക്കൽ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു. മെഡിസിൻ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്ന ഇവരുടെ ആരോഗ്യ നിലമോശമായതിനെ തുടർന്ന് ഞായറാഴ്ച വെന്റിലേറ്ററിലേയ്ക്ക് മാറ്റിയിരുന്നു.അതിനിടെ ഇന്നലെ ഡയാലിസിസിന് വിധേയയാക്കിയെങ്കിലും രാത്രി 7 ന് മരിച്ചു. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ.

കോട്ടയം തിരുവാർപ്പ് പാലത്തറ രാജു അംബിക ദമ്പതികളുടെ മകളാണ്. സഹോദരൻ വിഷ്ണു രാജ്.ഈ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച മറ്റ് 20 പേർക്കും ഭക്ഷ്യ വിഷബാധ ഏറ്റിട്ടുണ്ട്. ഇത്രയും പേർക്ക് ഭക്ഷ്യവിഷബാധയേറ്റ സാഹചര്യത്തിൽ ഹോട്ടലിന്റെ ലൈസൻസ് സസ്പെന്റ് ചെയ്തു. ആശുപത്രി അധികൃതർ വിവരം അറിയിച്ചതോടെ ഭക്ഷ്യ സുരക്ഷാ വിഭാഗം ഹോട്ടലിൽ പരിശോധന നടത്തിയ ശേഷമാണ് നടപടി സ്വീകരിച്ചത്.