Monday, April 29, 2024
keralaNews

എരുമേലിയില്‍ വ്യാപാരിയുടെ ആത്മഹത്യ കടബാധ്യത മൂലമെന്ന് പോലീസ്.

എരുമേലി റ്റൈല്‍സ് വ്യാപാരി കടക്കുള്ളില്‍ ആത്മഹത്യ ചെയ്തത് കടബാധ്യത മൂലമെന്ന് എരുമേലി പോലീസ്.കരിങ്കല്ലുംമൂഴി സ്വദേശി നെടുവേലില്‍ എന്‍ എ മത്തായി (ബാബു 56) ആണ്.കടയ്ക്കുള്ളില്‍ ഇന്ന് രാവിലെ ആത്മഹത്യ ചെയ്തത്.എരുമേലി കെ എസ് ഇ ബി ഓഫീസിന് സമീപം റ്റൈല്‍സ് കട നടത്തിവരുകയായിരുന്നു.ഇന്ന് രാവിലെ വീട്ടില്‍ നിന്നും ഭക്ഷണം കഴിച്ച് കടയില്‍ വരുകയും ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നും എരുമേലി എസ് എച്ച് സജി ചെറിയാന്‍ പറഞ്ഞു.കടയിലേക്ക് പോകുന്നതിന് തൊട്ടു പുറകെ മകന്‍ വരുകയും കടയില്‍ കയറി നോക്കിയപ്പോള്‍ ആത്മഹത്യ ചെയ്ത നിലയില്‍ കാണുകയായിരുന്നുവെന്ന് മകന്‍ പറഞ്ഞതായി പോലീസ് പറഞ്ഞു.ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.കോവിഡ് പരിശോധനയ്ക്ക് ശേഷം മൃതദേഹം ബന്ധുകള്‍ക്ക് വിട്ടു നല്‍കുമെന്നും പോലീസ് പറഞ്ഞു.എരുമേലി പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു .മരിച്ച എന്‍ എ മത്തായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അംഗമാണെനും നാളെ സംസ്കാരം നടക്കുന്ന സമയം വ്യാപാരികൾ ഒരു മണിക്കൂർ കടകളടച്ച് ഹർത്താൽ ആചരിക്കുമെന്നും എരുമേലി യൂണീറ്റ് പ്രസിഡന്റ് മുജീബ് റഹ്മാൻ പറഞ്ഞു.