Sunday, May 19, 2024
indiaNewsSports

ട്വന്റി 20യില്‍ ഇന്ത്യക്ക് ജയം

ഗയാന: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഇന്ത്യയുടെ മൂന്നാം ട്വന്റി 20യില്‍ ഏഴ് വിക്കറ്റിന്റെ ജയവുമായി ടീം ഇന്ത്യ . വെസ്റ്റ് ഇന്‍ഡീസ് മുന്നോട്ടുവെച്ച 160 റണ്‍സ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 17.5 ഓവറില്‍ ഇന്ത്യ സ്വന്തമാക്കി. ഇതോടെ അഞ്ച് ടി20കളുടെ പരമ്പരയില്‍ ഇന്ത്യ 2-1ന് പ്രതീക്ഷ നിലനിര്‍ത്തി. സൂര്യകുമാര്‍ യാദവിന്റെ വെടിക്കെട്ടും – തിലക് വര്‍മ്മയുടെ തുടര്‍ച്ചയായ മൂന്നാം ഗംഭീര ഇന്നിംഗ്‌സുമാണ് ഇന്ത്യക്ക് ജയമൊരുക്കിയത്.                                                             10 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ 97-2. 44 പന്തില്‍ 10 ഫോറും നാല് സിക്‌സും സഹിതം 83 റണ്‍സെടുത്ത സൂര്യകുമാറിനെ അല്‍സാരി ജോസഫ് 13-ാം ഓവറില്‍ മടക്കിയെങ്കിലും തിലക് വര്‍മ്മയും(37 പന്തില്‍ 49*), ഹാര്‍ദിക് പാണ്ഡ്യയും(15 പന്തില്‍ 20*) ചേര്‍ന്ന് ടീമിനെ ജയിപ്പിച്ചു.                                                          ടോസ് നേടി ബാറ്റിംഗിറങ്ങിയ വിന്‍ഡീസ് 20 ഓവറില്‍ 5 വിക്കറ്റിന് 159 റണ്‍സ് നേടുകയായിരുന്നു.