Monday, May 6, 2024
GulfkeralaNewsObituary

പ്രവാസിയുടെ ദുരൂഹ മരണം; പ്രതികളുമായി ബന്ധമുള്ള 7 പേര്‍ കസ്റ്റഡിയില്‍

മലപ്പുറം : പെരിന്തല്‍മണ്ണയില്‍ ദുരൂഹ പ്രവാസി സാഹചര്യത്തില്‍ മര്‍ദനമേറ്റ് മരിച്ച സംഭവത്തില്‍ ഏഴു പേര്‍ കസ്റ്റഡിയില്‍.

പ്രതികളുമായി ബന്ധമുള്ളവരാണ് ഇവര്‍.കേസില്‍ ഇതുവരെ ആരുടേയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. മരിച്ച അഗളി സ്വദേശി അബ്ദുല്‍ ജലീലിനെ ആശുപത്രിയില്‍ എത്തിച്ചു മുങ്ങിയ യഹിയയെ പിടികൂടാന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇയാള്‍ മലപ്പുറം വിട്ടിട്ടില്ല എന്ന നിഗമനത്തിലാണ് പൊലീസ്.

സ്വര്‍ണ്ണ കടത്ത് സംഘം തന്നെയാണ് സംഭവത്തിന് പിന്നില്‍ എന്ന് പൊലീസ് ഉറപ്പിച്ചിട്ടുണ്ട്. ക്രൂര മര്‍ദ്ദനമേറ്റ നിലയില്‍ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ജലീല്‍ കഴിഞ്ഞ ദിവസമാണ് മരിച്ചത്.

ജിദ്ദയില്‍നിന്ന് നാട്ടിലെത്തിയ ശേഷം കാണാതായ പ്രവാസി ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ അന്വേഷണത്തില്‍ നിര്‍ണായകമായി സിസിടിവി ദൃശ്യങ്ങള്‍. മരിച്ച അട്ടപ്പാടി അഗളി സ്വദേശി അബ്ദുള്‍ ജലീലിനെ പെരിന്തല്‍മണ്ണയിലെ ആശുപത്രിയിലെത്തിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്.

മെയ് 15 ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇറങ്ങിയ അബ്ദുള്‍ ജലീലിനെ നാലു ദിവസത്തിന് ശേഷം ഗുരുതര പരിക്കുകളോടെ ഒരാള്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു ആശുപത്രിയില്‍ എത്തിച്ചത് മലപ്പുറം സ്വദേശി യഹ്യയാണെന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് കണ്ടെത്തി.