Wednesday, April 24, 2024
indiaNews

ബിഹാറില്‍ 24 മണിക്കൂറിനിടെ മിന്നലില്‍ 33 പേര്‍ മരിച്ചു.

പട്‌ന : ബിഹാറില്‍ 24 മണിക്കൂറിനിടെ വിവിധ ജില്ലകളിലുണ്ടായ മിന്നലില്‍ 33 പേര്‍ മരിച്ചു. കാറ്റും മഴയും തുടരുകയാണ് .ഭഗല്‍പുര്‍ ജില്ലയില്‍ ഏഴും മുസാഫര്‍പുര്‍ ജില്ലയില്‍ ആറും പേരാണ് മരിച്ചത്. 14 ജില്ലകളിലായാണ് മറ്റു മരണങ്ങള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി.
മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ 4 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.