Friday, May 17, 2024
keralaNewspolitics

രണ്ടാം വര്‍ഷത്തിലേക്ക് കടക്കുന്നത് തികഞ്ഞ ആത്മവിശ്വാസത്തോടെയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വര്‍ധിച്ച ആത്മവിശ്വാസത്തോടെയാണ് ഇടതു സര്‍ക്കാര്‍ രണ്ടാം വര്‍ഷത്തിലേക്ക് കടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിനുള്ള ജനപിന്തുണ വര്‍ദ്ധിക്കുകയാണ്.പ്രതിസന്ധികള്‍ക്കിടയിലും സര്‍ക്കാര്‍ ഉത്തരവാദിത്തം നിറവേറ്റി. തദ്ദേശ തെരെഞ്ഞെടുപ്പ് ഫലം അതാണ് സൂചിപ്പിക്കുന്നത്. ഏത് പ്രതികൂല കാലാവസ്ഥയിലും ഏറ്റെടുത്ത കാര്യങ്ങള്‍ നടപ്പാക്കുമെന്ന് ജനത്തിന് മനസിലായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അവതരിപ്പിച്ച പ്രകടന പത്രിക നവകേരള സൃഷ്ടിക്കായിരുന്നു. 900 വാഗ്ദാനങ്ങളാണ് മുന്നോട്ടുവച്ചത്. ഇത് നടപ്പാക്കുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. വിജ്ഞാന സമൂഹമായി കേരളത്തെ മാറ്റണം. യുവജനങ്ങള്‍ക്ക് തൊഴില്‍ നല്‍കണം. ഒരു വര്‍ഷത്തിനുള്ളില്‍ 2 നൂറു ദിന കര്‍മ്മ പദ്ധതികളാണ് നടപ്പാക്കിയത്. ലൈഫിന്റെ ഭാഗമായി 2 ലക്ഷത്തി 95,000 വീടുകള്‍ നിര്‍മ്മിച്ചു. 114ഫ്‌ലാറ്റുകള്‍ പണി പൂര്‍ത്തിയായി.

15,000 പട്ടയം വിതരണം ചെയ്യുമെന്നാണ് പ്രഖ്യാപിച്ചത്. അതില്‍ 33530 പട്ടയം വിതരണം ചെയ്തു. 3570 പട്ടയങ്ങള്‍ വിതരണത്തിന് സജ്ജമാണ്. 20750 ഓഫീസുകള്‍ക്ക് കെ. ഫോണ്‍ നല്‍കി. 14,000 കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് പദ്ധതി പുരോഗമിക്കുന്നു. 3, 95,308 തൊഴില്‍ അവസരം സൃഷ്ടിച്ചു. പി എസ് സി വഴി 22,345 പേര്‍ക്ക് നിയമന ശുപാര്‍ശ നല്‍കി. 1, 83,706 പേര്‍ക്ക് കഴിഞ്ഞ സര്‍ക്കാര്‍ നിയമനം നല്‍കി. 105 പേരെ കെഎഎസ് വഴി നിയമിച്ചു. 10400 പുതിയ തൊഴില്‍ അവസരങ്ങള്‍ മൂന്ന് ഐടി കമ്പനികളില്‍ വന്നു. 29 ലക്ഷം ചതുശ്ര അടി ഐടി പാര്‍ക്കുകളില്‍ നിര്‍മ്മാണത്തിലാണ്.

വയനാട് കോഫി പാര്‍ക്കിന്റെ സ്ഥലം ഏറ്റെടുക്കല്‍ പുരോഗമിക്കുന്നു. ടൂറിസം രംഗത്ത് ആഭ്യന്തര ടൂറിസത്തില്‍ 20 21-51 % വര്‍ദ്ധനയുണ്ടായി. 1186 ജനകീയ ഹോട്ടലുകള്‍ ആരംഭിച്ചു. തൊഴിലുറപ്പ് പദ്ധതിയിലും നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞു. 64.006 കുടുംബങ്ങള്‍ അതി തീവ്ര ദാരിദ്യത്തിലാണെന്ന് കണ്ടെത്തി. അവരെ ദാരിദ്രരേഖക്ക് മുകളിലേക്ക് കൊണ്ടുവരാന്‍ നടപടി തുടങ്ങി.ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതി ആരംഭിച്ചു. കൊവിഡ് കാലത്ത് ഡിജിറ്റല്‍ ക്ലാസ് റൂമുകള്‍ സജ്ജീകരിച്ചു. 2021-22 അധ്യയന വര്‍ഷം – 144 സ്‌കൂള്‍ കെട്ടിടങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഭൂരഹിതര്‍ക്ക് 39.97 ഏക്കര്‍ ഭൂമി സംഭാവനയായി ലഭിച്ചു. കിഫ് ബി പിന്തുണയോടെ 19 സ്റ്റേഡിയം നവീകരിച്ചു. 38.5 മെഗാവാട്ട് ജലവൈദ്യുതി പദ്ധതികള്‍ തുടങ്ങി. ദേശീയപാത 66 നിര്‍മ്മാണം പുരോഗമിക്കുന്നു.