Saturday, April 20, 2024
keralaNews

റേഷന്‍ മണ്ണെണ്ണ വില 40

റേഷന്‍ മണ്ണെണ്ണ വില വീണ്ടും ലീറ്ററിന് 40 രൂപയായി. കഴിഞ്ഞ വര്‍ഷം 40 രൂപ വരെ ആയി ഉയര്‍ന്ന വില ഇടയ്ക്ക് ലീറ്ററിന് 30 രൂപയായി താഴ്ന്നിരുന്നു. ഇതാണു പടിപടിയായി ഉയര്‍ന്നു വീണ്ടും 40 രൂപയില്‍ എത്തിയത്. കഴിഞ്ഞ മാസം 3ന് രാവിലെ വരെ 34 രൂപയായിരുന്ന വില ഒറ്റ ദിവസം 3 രൂപ കൂടി 37 രൂപയായിരുന്നു. പിന്നീടു 3 തവണ വില വര്‍ധിച്ചു. ചൊവ്വാഴ്ച ഒരു രൂപ കൂടിയതായിരുന്നു അവസാനത്തെ വര്‍ധന.ഇതോടെ വില 40 ആയി. റേഷന്‍ മണ്ണെണ്ണയ്ക്കു കേന്ദ്ര സര്‍ക്കാര്‍ സബ്‌സിഡി അനുവദിക്കാത്തതിനാല്‍ രാജ്യാന്തര വിപണിയിലെ ക്രൂഡ് ഓയില്‍ വില അനുസരിച്ചാണു വര്‍ധന. അതേസമയം, കഴിഞ്ഞ 2 മാസമായി നീല, വെള്ള റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കു മണ്ണെണ്ണ നല്‍കാന്‍ കഴിഞ്ഞിട്ടില്ല. ഒരു കാര്‍ഡിന് 380 മില്ലിലീറ്റര്‍ എന്ന തോതിലാണ് കേന്ദ്രം അനുവദിക്കുന്ന വിഹിതം.