Sunday, May 5, 2024
indiaNewsworld

അമേരിക്കയില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്ന് ഇന്ത്യന്‍ പൗരന്മാര്‍ തടാകത്തില്‍ വീണ് മുങ്ങിമരിച്ചു.

അമേരിക്കയിലെ അരിസോണയില്‍ തടാകത്തില്‍ വീണ് ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്ന് ഇന്ത്യന്‍ പൗരന്മാര്‍ മുങ്ങിമരിച്ചു. തണുത്തുറഞ്ഞ തടാകത്തിലൂടെ നടക്കുന്നതിനിടെ മഞ്ഞുപാളി തകരുകയും തടാകത്തില്‍ വീഴുകയുമായിരുന്നു. ഡിസംബര്‍ 26 ന് ഉച്ചകഴിഞ്ഞ് 3:35 ന് അരിസോണയിലെ കൊക്കോണിനോ കൗണ്ടിയിലെ വുഡ്‌സ് കാന്യോണ്‍ തടാകത്തിലാണ് സംഭവം.നാരായണ മുദ്ദന (49), ഗോകുല്‍ മെഡിസെറ്റി (47) ഹരിത മുദ്ദന എന്നിവരാണ് കൊല്ലപ്പെട്ടത്. ഹരിതയെ വെള്ളത്തില്‍ നിന്ന് ഉടന്‍ വലിച്ചെടുക്കാനായെന്നും ജീവന്‍ രക്ഷാമാര്‍ഗങ്ങള്‍ നല്‍കിയെങ്കിലും വിജയിച്ചില്ലെന്നും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചുവെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. മറ്റുള്ളവരെ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.
കൊല്ലപ്പെട്ട മൂന്ന് പേരും അരിസോണയിലെ ചാന്‍ഡലറിലാണ് താമസിച്ചിരുന്നത്. ഇവര്‍ ഇന്ത്യക്കാരാണ്’-കൊക്കോണിനോ കൗണ്ടി ഷെരീഫ് ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു. ഫീനിക്സിന്റെ ഒരു പ്രാന്തപ്രദേശമാണ് ചാന്‍ഡലര്‍.