Monday, May 6, 2024
indiapolitics

പ്രധാനമന്ത്രിയുടെ വസതിയ്ക്ക് സമീപം ഡ്രോണ്‍ കണ്ടെത്തി

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയ്ക്ക് സമീപം ഡ്രോണ്‍ കണ്ടെത്തി. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവം. എസ്പിജിയുടെ ആന്റി ഡ്രോണ്‍ സംവിധാനമാണ് ഡ്രോണിന്റെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞത്. നോ-ഫ്‌ലൈ സോണില്‍ ഉള്‍പ്പെടുന്ന മേഖലയിലാണ് പ്രധാനമന്ത്രിയുടെ വസതി സ്ഥിതി ചെയ്യുന്നത്. തുടര്‍ന്ന് ഡല്‍ഹി പോലീസിനെ അറിയിക്കുകയായിരുന്നു. പ്രദേശത്ത് ഡല്‍ഹി പോലീസിന്റെ വിദഗ്ധ സംഘം പരിശോധന നടത്തുകയാണ്. അതീവ സുരക്ഷ മേഖലയാണ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയും സമീപ പ്രദേശവും. റെഡ് സോണായ ഈ മേഖലയില്‍ ഡ്രോണ്‍ പറത്തുന്നതിനടക്കം നിയന്ത്രണമുണ്ട്.