Saturday, May 4, 2024
indiakeralaNewsSports

ഇന്ത്യന്‍ ഏകദിന വനിത ട്വന്റി-20 ടീമില്‍ “മിന്നും മണി’

ഡല്‍ഹി: ബംഗ്ലാദേശ് പര്യടനത്തിനുള്ള ഇന്ത്യന്‍ ഏകദിന വനിത ട്വന്റി-20 ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. ഇന്ത്യന്‍ വനിത ട്വന്റി-20 ടീമില്‍ മലയാളി താരം മിന്നു മണി ഇടം നേടി. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ താരമായ മിന്നു മണി വയനാട് മാനന്തവാടി സ്വദേശിയാണ്. 18 അംഗ ടീമില്‍ ഇടം പിടിച്ച ഓള്‍ റൗണ്ടറായ മിന്നു ഇത് ആദ്യമായാണ് ഇന്ത്യന്‍ സീനിയര്‍ ടീമില്‍ അംഗമാകുന്നത്. ട്വന്റി-ട്വന്റി ടീമില്‍ മാത്രം സ്ഥാനം ലഭിച്ച താരം മുമ്പ് ഇന്ത്യന്‍ എ ടീമിലും ഇടംപിടിച്ചിരുന്നു. പ്രധാന താരങ്ങളായ വിക്കറ്റ് കീപ്പര്‍ റിച്ച ഘോഷിനെയും പേസ് ബൗളിങ് കുന്തമുന രേണുക സിംഗിനെയും ഒഴിവാക്കിയത് അമ്പരപ്പിക്കുന്ന തീരുമാനമായി. ഇരുവരെയും ഉള്‍പ്പെടുത്താതിരിക്കാനുളള കാരണം ബിസിസിഐ വെളിപ്പെടുത്തിയിട്ടില്ല. പേസ് ബൗളര്‍ ശിഖ പാണ്ഡെ, ഇടങ്കൈ സ്പിന്നര്‍മാരായ രാജേശ്വരി ഗെയ്ക്ക്വാദ്, രാധ യാദവ് എന്നിവരാണ് ടീമില്‍ നിന്ന് പുറത്തായ മറ്റു പ്രമുഖര്‍.ഹര്‍മന്‍പ്രീത് കൗറാണ് ബംഗ്ലാദേശ് പര്യടനത്തിനായുളള ഏകദിന, ട്വന്റി-20 ടീമിനെ നയിക്കുക. മിര്‍പൂരില്‍ നടക്കുന്ന മൂന്നു മത്സരങ്ങളുളള ട്വന്റി-20 പരമ്പര ജൂലൈ 9നും ഏകദിനപരമ്പര ജൂലൈ 16നും ആരംഭിക്കും.           അടുത്ത ടി-20 മത്സരങ്ങള്‍ ജൂലൈ 11, 13 തീയതികളിലും, രണ്ടും മൂന്നും ഏകദിനങ്ങള്‍ യഥാക്രമം ജൂലൈ 19, ജൂലൈ 22 തീയതികളില്‍ നടക്കും. ട്വന്റി-20 ടീം: ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), സ്മൃതി മന്ഥന (വൈസ് ക്യാപ്റ്റന്‍), ദീപ്തി ശര്‍മ, ഷഫാലി വര്‍മ, ജമീമ റോഡ്രിഗ്‌സ്, യസ്തിക ഭാട്ടിയ (വിക്കറ്റ് കീപ്പര്‍), ഹര്‍ലീന്‍ ഡിയോള്‍, ദേവിക വൈദ്യ, ഉമ ഛേത്രി (വിക്കറ്റ് കീപ്പര്‍), അമന്‍ജോത് കൗര്‍, എസ്. മേഘന, പൂജ വസ്ത്രകാര്‍, മേഘന സിങ്, അഞ്ജലി സര്‍വാനി, മോണിക്ക പട്ടേല്‍, റാഷി കനോജി, അനുഷ ബാറെഡ്ഡി, മിന്നു മണി. ഏകദിന ടീം: ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), സ്മൃതി മന്ഥന (വൈസ് ക്യാപ്റ്റന്‍), ദീപ്തി ശര്‍മ, ഷഫാലി വര്‍മ, ജമീമ റോഡ്രിഗ്‌സ്, യസ്തിക ഭാട്ടിയ (വിക്കറ്റ് കീപ്പര്‍), ഹര്‍ലീന്‍ ഡിയോള്‍, ദേവിക വൈദ്യ, ഉമ ഛേത്രി (വിക്കറ്റ് കീപ്പര്‍), അമന്‍ജോത് കൗര്‍, പ്രിയ പൂനിയ, പൂജ വസ്ത്രകാര്‍, മേഘന സിങ്, അഞ്ജലി സര്‍വാനി, മോണിക്ക പട്ടേല്‍, റാഷി കനോജിയ, അനുഷ ബാറെഡ്ഡി, സ്‌നേഹ് റാണ.