Friday, May 3, 2024
keralaNewspolitics

സിപിഐയ്ക്ക് ആദ്യ വനിതാ മന്ത്രി ഉള്‍പ്പെടെ നാല് പേര്‍…

രണ്ടാം പിണറായി സര്‍ക്കാരിലെ സിപിഐ മന്ത്രിമാരായി. പി.പ്രസാദ്, കെ.രാജന്‍, ജെ.ചിഞ്ചുറാണി, ജി.ആര്‍.അനില്‍ എന്നിവര്‍ മന്ത്രിമാരാകുമെന്ന് സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. അടൂര്‍ എംഎല്‍എ ചിറ്റയം ഗോപകുമാറാണ് ഡെപ്യൂട്ടി സ്പീക്കര്‍. മന്ത്രിമാര്‍ എല്ലാവരും പുതുമുഖങ്ങളാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിളര്‍പ്പിന് ശേഷം ആദ്യമായാണ് സിപിഐയ്ക്കു വനിതാ മന്ത്രിയുണ്ടാകുന്നത്.ഇതിന് മുമ്പ് 1957ലാണ് അന്തരിച്ച കെ ആര്‍ ഗൗരിയമ്മ മന്ത്രിയാകുന്നത്.

ഒല്ലൂര്‍ എംഎല്‍എയും ചീഫ് വിപ്പുമായ കെ.രാജന്‍, ചേര്‍ത്തല എംഎല്‍എ പി.പ്രസാദ്, ചടയമംഗലം എംഎല്‍എ ചിഞ്ചുറാണി എന്നിവര്‍ എക്‌സിക്യൂട്ടിവ് അംഗങ്ങളാണ്. നെടുമങ്ങാട് എംഎല്‍എ ആയ ജി.ആര്‍. അനില്‍ കൗണ്‍സില്‍ അംഗമാണ്.

നിയമസഭാകക്ഷി നേതാവ് ഇ.ചന്ദ്രശേഖരന്‍. സിപിഐ പാര്‍ലമെന്റി പാര്‍ട്ടി സെക്രട്ടറിയായി പി.എസ്. സുപാലിനെയും, പാര്‍ട്ടി വിപ്പായി ഇ.കെ വിജയനെയും പാര്‍ലമെന്ററി പാര്‍ട്ടി ഡെപ്യൂട്ടി ലീഡറായി രാജനെയും തിരഞ്ഞെടുത്തു.