Tuesday, May 21, 2024
indiaNewspolitics

മണിപ്പൂര്‍ കലാപം: സുപ്രീംകോടതി വിശദ റിപ്പോര്‍ട്ട് തേടി

ദില്ലി: മണിപ്പൂര്‍ കലാപത്തില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ മണിപ്പൂര്‍ സര്‍ക്കാരിന് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കി. മണിപ്പൂരിലെ സ്ഥിതിഗതികള്‍ ശാന്തമാകുന്നുവെന്ന് സോളിസിറ്റര്‍ ജനറല്‍ വ്യക്തമാക്കി.                                            മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ അടുത്ത തിങ്കളാഴ്ച പരിഗണിക്കും. വെള്ളിയാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കാമെന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു. മെയ്‌തെയ് വിഭാഗത്തിന്റെ സംവരണകാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഉത്തരവിട്ട മണിപ്പൂര്‍ ചീഫ് ജസ്റ്റിസിന് സംസ്ഥാനത്തെ സ്ഥിതിയറിയില്ല. ആക്ടിംഗ് ചീഫ് ജസ്റ്റിസ് എം വി മുരളീധരന്‍ പുറത്ത് നിന്നുള്ളയാളാണ്. പക്ഷേ മുഖ്യമന്ത്രി ബിരേന്‍ സിംഗിന് സ്ഥിതിഗതികളെക്കുറിച്ച് ധാരണയുണ്ടല്ലോ. അദ്ദേഹം മെയ്‌തെയ് വിഭാഗക്കാരനായി മാത്രം നിലകൊള്ളരുത്, എല്ലാ വിഭാഗങ്ങളുടെയും മുഖ്യമന്ത്രിയാകണമെന്നും ഇറോം ഷര്‍മിള പറഞ്ഞു. കലാപം നിയന്ത്രിക്കുന്നതില്‍ ബിരേന്‍ സിംഗ് കാഴ്ചക്കാരനാകരുത്, വേര്‍തിരിവ് കാണിക്കരുതെന്നും ഇറോം ഷര്‍മിള ആവശ്യപ്പെട്ടു. ഭരണകക്ഷിയായ ബിജെപിക്ക് ഇപ്പോഴത്തെ കലാപം അഴിച്ചുവിടുന്നതില്‍ പങ്കുണ്ടെന്ന ആരോപണമടക്കം അന്വേഷിക്കണമെന്നും കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍ അത്യാവശ്യമെന്നും ഇറോം ഷര്‍മിള പറഞ്ഞു.