Sunday, May 5, 2024
keralaNewsObituary

പെരുനാട്ടില്‍ പേവിഷബാധയേറ്റ് മരിച്ച അഭിരാമിയുടെ സംസ്‌കാരം ഇന്ന്

പത്തനംതിട്ട: പത്തനംതിട്ട പെരുനാട്ടില്‍ തെരുവ് നായയുടെ കടിയേറ്റ് മരിച്ച അഭിരാമിയുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. റാന്നിയിലെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിക്കുന്ന മൃതദേഹം രാവിലെ 9 മണിക്ക് വീട്ടിലെത്തിക്കും. 12 മണിക്കാണ് സംസ്‌കാര ചടങ്ങുകള്‍.കുട്ടിയുടെ മരണം ചികിത്സ പിഴവ് മൂലമാണെന്ന് കുടുംബം കൂടി ആരോപിച്ചതോടെ പ്രതിപക്ഷ സമരം ശക്തമാവുകയാണ്. പേവിഷ വാക്‌സിന്‍ ഗുണനിലവാരത്തിലെ ആശങ്ക അകറ്റാന്‍ സുപ്രധാന നീക്കവുമായി രംഗത്തെത്തിയിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. വാക്‌സിന്‍ വീണ്ടും പരിശോധിക്കണം ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി വീണ ജോര്‍ജ്, കേന്ദ്ര ആരോഗ്യമന്ത്രിക്ക് കത്തയച്ചു. വാക്‌സിന്‍ വീണ്ടും പരിശോധനയ്ക്ക് അയക്കാന്‍ കെഎംഎസ്‌സിഎലിനും നിര്‍ദേശം നല്‍കി. വാക്‌സിന്‍ ഗുണനിലവാരത്തിലെ പ്രശ്‌നമാണോ വാക്‌സിന്‍ എടുത്തിട്ടും ഉണ്ടാകുന്ന മരണങ്ങള്‍ക്ക് കാരണം എന്നാതെന്ന ചോദ്യത്തിന് ഉത്തരം തേടിയുള്ള നടപടിയാണ് സര്‍ക്കാരിന്റേത്. കേന്ദ്ര മരുന്ന് ലാബിന്റെ ഗുണനിലവാര പരിശോധന കഴിഞ്ഞാണ് നിലവില്‍ സംസ്ഥാനത്തേക്ക് വാക്‌സിന്‍ വരുന്നത്. ഇതില്‍ സംശയം ഉയര്‍ന്നതിനാലാണ് കേന്ദ്ര ആരോഗ്യമന്ത്രിയിട് കത്തയച്ചു വീണ്ടും പരിശീധനയ്ക്ക് ആവശ്യപ്പെടുന്നത്. നിലവില്‍ നല്‍കിയിട്ടുള്ള വാക്‌സിന്റെ ഗുണനിലാവാര സര്‍ട്ടിഫിക്കറ്റ്, ബാച്ച് നമ്പര്‍ വിവരങ്ങളും കൈമാറി. സംസ്ഥാനത്തെ നിലവില്‍ നല്‍കുന്ന വാക്‌സിന്‍ സാമ്പിള്‍ കെഎംഎസ്‌സിഎല്‍ തിരിച്ച് അയച്ച് വീണ്ടും പരിശോധിക്കും.