Tuesday, April 30, 2024
keralaNewsUncategorized

ഇന്ന് ഉത്രാടം; 12 ജില്ലകളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : ഉത്രാട പാച്ചിലിന് ഭീഷണിയായി കേരളത്തില്‍ കൂടിയ മഴയ്ക്ക് സാധ്യത. ഉത്രാടദിനത്തില്‍ 12 ജില്ലകളില്‍ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ മഴ ഭീഷണിയില്ല. സെപ്റ്റംബര്‍ 6 മുതല്‍ 10 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മത്സ്യബന്ധനത്തിനും വിലക്കുണ്ട്. കേരള ലക്ഷദ്വീപ് തീരങ്ങളില്‍ നിന്നും സെപ്റ്റംബര്‍ 06 മുതല്‍ സെപ്റ്റംബര്‍ 09 വരെയും, കര്‍ണാടക തീരങ്ങളില്‍ സെപ്റ്റംബര്‍ 8 മുതല്‍ 10 വരെയും മത്സ്യബന്ധനത്തിനു പോകാന്‍ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള ലക്ഷദ്വീപ് തീരങ്ങളില്‍ സെപ്റ്റംബര്‍ 6 മുതല്‍ 9 വരെ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയിലും, കര്‍ണാടക തീരങ്ങളില്‍ സെപ്റ്റംബര്‍ 8 മുതല്‍ 10 വരെ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.