Tuesday, May 14, 2024
keralaNews

അമ്മയും കുഞ്ഞും വീട്ടിനുള്ളില്‍ തീപ്പൊള്ളലേറ്റ് മരിച്ചനിലയില്‍.

കണ്ണൂരില്‍ അമ്മയും കുഞ്ഞും വീട്ടിനുള്ളില്‍ തീപ്പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി.കണ്ണൂര്‍ മട്ടന്നൂര്‍ കാനാട് ആണ് സംഭവം. വീട്ടിലെ മുറിക്കുള്ളില്‍ നിന്ന് പുക ഉയരുന്നത് കണ്ട് വീട്ടുകാര്‍ ചവിട്ടി തുറന്നപ്പോഴാണ് ഇരുവരും മരിച്ച നിലയില്‍ കണ്ടെത്തിയത്.കാനാട് നിമിഷ നിവാസില്‍ നിഷാദിന്റെ ഭാര്യ കെ.ജിജിന (24), മകള്‍ അന്‍വിക (4) എന്നിവരാണ് മരിച്ചത്. ജിജിയുടെ ഭര്‍ത്താവ് നിഷാദ് വിദേശത്താണ്.