Saturday, May 11, 2024
Local NewsNews

മഹാത്മാ അയ്യന്‍കാളിയുടെ 159-ാം ജയന്തി അവിട്ടാഘോഷം സെപ്റ്റംബര്‍ 9 ന് എരുമേലിയില്‍

എരുമേലി: നവോത്ഥാനനായകന്‍ മഹാത്മാ അയ്യന്‍ കാളിയുടെ 159-ാം ജയന്തി അവിട്ടാഘോഷം സെപ്റ്റംബര്‍ 9 ന് എരുമേലിയില്‍.കെ.പി.എം.എസ് എരുമേലി യൂണിയന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ എരുമേലിയില്‍ നടക്കുന്ന ചടങ്ങില്‍ യൂണിയന്റെ20 ശാഖകളില്‍ നിന്നുള്ളവര്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.                                                                       വാദ്യമേളങ്ങളോടെയും കലാപരിപാടികളോടെയും അകമ്പടിയില്‍ വൈകിട്ട് 3.30 ന് എരുമേലി പ്രൈവറ്റ് ബസ്സ്റ്റാന്‍ഡില്‍ നിന്നും ആരംഭിക്കുന്ന സാംസ്‌കാരിക ഘോഷയാത്ര ചെമ്പകത്തുങ്കല്‍ സ്റ്റേഡിയത്തില്‍ സമാപിക്കും. തുടര്‍ന്ന് 5.30 ന് സാംസ്‌കാരിക സമ്മേളനം ആരംഭിക്കും.                                                               രാവിലെ ശാഖ – യുണിയന്‍ കേന്ദ്രങ്ങളില്‍ അയ്യന്‍കാ ളിയുടെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചനയും, മധുര പലഹാര വിതരണവും നടത്തും.യൂണിയന്‍ പ്രസിഡന്റ് ഷൈജു ഇ. എസ് അധ്യക്ഷത വഹിക്കും, സമ്മേളനം കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി ഉദ്ഘാടനം ചെയ്യും.                                                              യോഗത്തില്‍ യൂണിയന്‍ സെക്രട്ടറി അനില്‍ എ. സി, സാബു കാരിശ്ശേരി (കെ.പി.എം.എസ്. സംഘടനാ സെക്രട്ടറി), തങ്കമ്മ ജോര്‍ജ്ജുകുട്ടി (പ്രസി. എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്) പി.എ. ഇര്‍ഷാദ് ( പ്രസി. മഹല്ലാ മുസ്ലിം ജമാ അത്ത് എരുമേലി) എം.വി. അജിത് കുമാര്‍ (കണ്‍വീനര്‍, എസ്.എന്‍.ഡി.പി. എരുമേലി യൂണിയന്‍) രവീന്ദ്രന്‍ എരുമേലി (സഞ്ചാര സാഹിത്യകാരന്‍)മനു പനയ്ക്കച്ചിറ (യൂണിയന്‍ ഖജാന്‍ജി), എന്‍ ബിജു എന്നിവര്‍ സംസാരിക്കും.                                                             ജില്ലയില്‍ 12 യൂണിയന്‍ കേന്ദ്രങ്ങളിലും അയ്യന്‍കാളിയുടെ 159-ാമത് ജയന്തി അവിട്ടാഘോഷം 9 ന് നടത്തും. വൈകിട്ട് 3.30 ന് യൂണിയന്‍ കേന്ദ്രങ്ങളില്‍ സാംസ്‌കാരിക ഘോഷയാത്രയും 5.30 ന് സാംസ്‌കാരിക സമ്മേളനവും നടത്തും. ഏറ്റുമാനൂരില്‍ യൂണിയനില്‍ മന്ത്രി വി.എന്‍ വാസവന്‍, പുതുപ്പള്ളിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കറുകച്ചാലില്‍ ഗവ. ചീഫ് വിപ്പ് ഡോ. എന്‍ ജയരാജ്,           വൈക്കത്ത് ബിനോയ് വിശ്വം എം.പി, പൂഞ്ഞാറില്‍ ആന്റോ ആന്റണി എം.പി, കോട്ടയത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം എല്‍.എ, മീനച്ചില്‍ മാണി സി കാപ്പന്‍ എം.എല്‍.എ. തലയോലപ്പറമ്പില്‍ സി.കെ ആശ എം.എല്‍.എ. ചങ്ങനാശ്ശേരിയില്‍ ജോബ് മൈക്കിള്‍എം.എല്‍.എ, കാഞ്ഞിരപ്പള്ളിയില്‍ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍. എ. എരുമേലിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി തുടങ്ങിയവര്‍ സാംസ്‌ക്കാരിക സമ്മേളനങ്ങള്‍ ഉദ്ഘാടനം ചെയ്യും.                         എരുമേലി മീഡിയ സെന്ററില്‍ നടന്ന പത്രസമ്മേളനത്തില്‍ യൂണിയന്‍ പ്രസിഡന്റ് ഷൈജു ഇ. എസ് , യൂണിയന്‍ സെക്രട്ടറി അനില്‍ എ. സി, മനു പനയ്ക്കച്ചിറ (യൂണിയന്‍ ഖജാന്‍ജി) എന്നിവര്‍ പങ്കെടുത്തു.