Friday, May 3, 2024
keralaNewspolitics

പെണ്‍കുട്ടിയെ വിലക്കിയ നടപടി; സ്ത്രീ വിരുദ്ധ നിലപാടിനോട് യുഡിഎഫ് യോജിക്കില്ലെന്ന് വി.ഡി.സതീശന്‍

കൊച്ചി: സമസ്ത വേദിയില്‍ പെണ്‍കുട്ടിയെ വിലക്കിയ സംഭവത്തില്‍ സ്ത്രീ വിരുദ്ധ നിലപാടിനോട് യുഡിഎഫ് യോജിക്കില്ലെന്ന് വി.ഡി.സതീശന്‍.                                     

സംഭവത്തെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ അപലപിച്ചു.സംഭവത്തില്‍ വിമര്‍ശനവുമായി വിവിധ രാഷ്ട്രീയനേതാക്കള്‍ രംഗത്തെത്തി. സ്ത്രീ വിരുദ്ധ നിലപാടിനോട് യുഡിഎഫ് ഒരിക്കലും യോജിക്കില്ലെന്ന് വി.ഡി.സതീശന്‍ പറഞ്ഞു.

ഈ അപരാധത്തിന് മതത്തിന്റെ സംരക്ഷണം ഉണ്ടോയെന്നാണ് മാത്യു ടി തോമസ് ചോദിച്ചത്.മുശാവറ അംഗത്തിന്റെ നടപടിയെ കെ.ടി.ജലീലും രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്.

ലീഗിന്റെ നിലപാട് ആണോ എംഎസ്എഫ് സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞതെന്ന് കെ.ടി.ജലീല്‍ ചോദിച്ചു. ഇക്കാര്യത്തില്‍ ലീഗ് നിലപാട് വ്യക്തമാക്കണം. കെ.എസ്.യുവിന് ഇക്കാര്യത്തില്‍ എന്താണ് പറയാനുള്ളതെന്ന് അറിയാന്‍ ആഗ്രഹമുണ്ടെന്നും കെ.ടി.ജലീല്‍ പറഞ്ഞു.