Tuesday, May 21, 2024
indiakeralaNews

രാജ്യദ്രോഹക്കുറ്റം സുപ്രീം കോടതി മരവിപ്പിച്ചു.

ന്യൂഡല്‍ഹി :രാജ്യദ്രോഹക്കുറ്റം സുപ്രീം കോടതി മരവിപ്പിച്ചു. പുനഃപരിശോധന പൂര്‍ത്തിയാകുന്നതുവരെ 124 എ പ്രകാരം കേസ് റജിസ്റ്റര്‍ ചെയ്യരുതെന്ന് കോടതി നിര്‍ദേശിച്ചു. കേന്ദ്ര സര്‍ക്കാര്‍, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കണമെന്നും കോടതി അറിയിച്ചു. ജാമ്യം തേടി പ്രതികള്‍ക്കു കോടതിയെ സമീപിക്കാം.നിയമം പുനപരിശോധിക്കുന്ന കാര്യം കേന്ദ്രം പരിഗണിക്കണമെന്നും സുപ്രീംകോടതി പറഞ്ഞു. നിയമം പുനപരിശോധിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം സുപ്രീംകോടതിയെ അറിയിച്ചിരുന്നു.