Saturday, April 27, 2024
keralaNews

ഇന്നും റേഷന്‍ മുടങ്ങി; പ്രതിസന്ധിയില്ലെന്ന് ഭക്ഷ്യമന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്ത് റേഷന്‍ വിതരണത്തില്‍ വ്യാപക പ്രതിസന്ധിയില്ലെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. ഒറ്റപ്പെട്ട ചില പ്രശ്‌നങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്ന് മന്ത്രി പറഞ്ഞു. നിലവില്‍ സെര്‍വര്‍ തകരാറില്ല. ഇപ്പോഴത്തെ പ്രതിസന്ധി, ചില റേഷന്‍ കടയുടമകള്‍ മെഷീന്‍ ഉപയോഗിക്കുന്നതിലുള്ള പ്രശ്‌നമാകാമെന്നാണ് മന്ത്രിയുടെ അഭിപ്രായം. നിലവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്നും അദ്ദേഹം  പറഞ്ഞു.

ഇ-പോസ് മെഷീനുകളുടെ സാങ്കേതിക തകരാര്‍ മൂലം കഴിഞ്ഞ 10 ദിവസമായി ഏഴ് ജില്ലകള്‍ വീതം രാവിലെയും ഉച്ചയുമായിട്ടായിരുന്നു റേഷന്‍ വിതരണം നടത്തിയിരുന്നത്. സ്റ്റേറ്റ് ഡാറ്റാ സെന്ററിലെ തകരാറാണ് വിതരണത്തിന് തടസ്സമായത്. പ്രതിസന്ധി പരിഹരിച്ചെന്നും റേഷന്‍ കടകള്‍ ഇന്ന് മുതല്‍ സാധാരണ നിലയില്‍ പ്രവര്‍ത്തനം തുടങ്ങുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും പല റേഷന്‍ കടകളിലും സാങ്കേതിക പ്രശ്‌നം മൂലം വിതരണം നടക്കുന്നില്ല.